മലപ്പുറം: 51ദിവസത്തെ ട്രോളിംഗ് നിരോധനം, ശേഷം ചാകരതേടി ബോട്ടുകള്‍ ചൊവ്വാഴ്ച കടലിലേക്ക്
മലപ്പുറം: 51ദിവസത്തെ ട്രോളിംഗ് നിരോധനത്തിനുശേഷം ബോട്ടുകള്‍ ഇന്ന് മത്സ്യബന്ധനത്തിനിറങ്ങും. ഇന്ന് അര്‍ധരാത്രിയോടെയാണ് ബോട്ടുകള്‍ ആഴക്കടലിലേക്കിറങ്ങുന്നത്. മത്സ്യത്തിന്റെ ലഭ്യതക്കുറവ് ഉണ്ടാക്ക യ പ്രതിസന്ധികള്‍ കടുത്ത ദുരിതമാണ് കഴിഞ്ഞ സീസണ്‍ മത്സ്യമേഖലക്ക് സമ്മാനിച്ചത്. ദിവസങ്ങള്‍ കടലില്‍ നങ്കൂരമിട്ട് പണിയെടുത്തിട്ടും ഇന്ധനചിലവ് പോലും തിരിച്ചുകിട്ടാതെ തിരിച്ചുവരേണ്ടി വന്ന ദിവസങ്ങളായിരുന്ന കഴിഞ്ഞു പോയത്.
ട്രോളിംഗ് നിരോധനകാലയളവിലെ അറ്റകുറ്റപണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷമാണ് മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്കിറങ്ങുന്നത്. വന്‍തുക മുടക്കിയാണ് ബോട്ടുകള്‍ ഒട്ടുമിക്കതും അറ്റകുറ്റപ്പണി തീര്‍ത്തത്. കടം വാങ്ങിയും, ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തുമാണ് ബോട്ടുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തിയത്. വരാനിരിക്കുന്നത് സമൃദ്ധിയുടെ നാളുകളാകുമെന്ന പ്രതീക്ഷയാണ് വന്‍തുക മുടക്കിയുള്ള അറ്റകുറ്റ പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ബോട്ടുടമകളെ പ്രേരിപ്പിച്ചത്.

കയറ്റുമതി വിപണിയില്‍ ഉയര്‍ന്ന വില ലഭിച്ചിരുന്ന മത്സ്യങ്ങളുടെ ലഭ്യതക്കുറവ് മത്സ്യബന്ധന മേഖലയെ തളര്‍ത്തുന്നതിന് ഇടയാക്കിയിരുന്നു. അയക്കൂറ, ആവോലി, കൂന്തള്‍, സ്രാവ് എന്നിവ വല്ലപ്പോഴും മാത്രം ലഭിക്കുന്ന മത്സ്യങ്ങളുടെ കൂട്ടത്തിലേക്ക് മാറിയിട്ടുണ്ട്. അ യലയുടേയും മത്തിയുടേയും ലഭ്യതയില്‍ കുറവ് അനുഭവപ്പെട്ട സീസണായിരുന്നു കടന്നുപോയത്. വിപണിയില്‍ ആവശ്യക്കാര്‍ കുറവും ഉയര്‍ന്ന വില ലഭിക്കാത്തതുമായ മത്സ്യങ്ങളാണ് കുടുതലും ലഭിച്ചിരുന്നത്.
ട്രോളിംഗ് നിരോധന സമയത്ത് മത്സ്യബന്ധനത്തിന് അനുമതിയുള്ള പരമ്പരാഗത വള്ളങ്ങള്‍ക്ക് ചെമ്മീന്‍ ധാരാളമായി ലഭിച്ചത് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു ണ്ട്. ചെമ്മീന്‍, കൂന്തള്‍ എന്നി വയാണ് ട്രോളിംഗ് നിരോധന ശേഷമുള്ള ദിവസങ്ങളില്‍ കൂടുതലായി ലഭിക്കേണ്ടത്. പ്രതീക്ഷിച്ച പോലെ മത്സ്യത്തിന്റെ ലഭ്യത ഇത്തവണ യും ഉണ്ടായില്ലെങ്കില്‍ കടു ത്ത പ്രതിസന്ധിയായിരിക്കും മത്സ്യമേഖല നേരിടേണ്ടി വരി ക. നഷ്ടം സഹിച്ച് ഇനിയും മത്സ്യബന്ധം തുടരേണ്ടതില്ലെ ന്ന നിലപാടാണ് ബോട്ടുടമകള്‍ക്കുള്ളത്.ഇടക്കിടെയുള്ള ഇന്ധനവിലവര്‍ദ്ധനവും, മണ്ണെണ്ണ ഉള്‍പ്പടെയുള്ളവയുടെ സബ്‌സിഡി വെട്ടിക്കുറച്ചതും നഷ്ടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. അറ്റകുറ്റപണി നടത്താന്‍ ശേഷിയില്ലാത്ത ബോട്ടുടമകള്‍ മത്സ്യബന്ധന ബോട്ടുകള്‍ പൊളിച്ചു വില്‍ക്കുന്നത് പൊന്നാനി തുറമുഖത്ത് പതിവാകുകയാണ്.കടലിലുണ്ടാകുന്ന അപകടങ്ങള്‍ മത്സ്യതൊഴിലാളികള്‍ക്കുണ്ടാക്കുന്ന ആശങ്കകള്‍ക്ക് ഇത്തവണയും പരിഹാരം കാണാനായിട്ടില്ല. തീരസുരക്ഷ ലക്ഷ്യമിട്ട് സ്വീകരിക്കേണ്ട മാര്‍ണ്മങ്ങള്‍ ഒന്നും തന്നെ കടല്‍ കടന്നെത്താതെയാണ് പുതിയ സീസണ് തുടക്കമാകുന്നത്.












Click it and Unblock the Notifications