മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ്പായിക്ക് മലപ്പുറത്തോട് പ്രത്യേക ഇഷ്ടം: തിരിച്ച് മലപ്പുറത്തുകാര്‍ക്കും, ഗസലിന്റെ ഓര്‍മയില്‍!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിടപറഞ്ഞ ഗസല്‍ചക്രവര്‍ത്തി ഉമ്പായി മലപ്പുറം ജില്ലക്കും ഏറെ പ്രിയങ്കരനായിരുന്നു. 2002ലാണ് അദ്ദേഹം മലപ്പുറം ജില്ലയില്‍ ആദ്യമായി ഗസല്‍ അവതരിപ്പിച്ചത്. അറീന എന്ന സാംസ്‌കാരിക സംഘടന ഒരുക്കിയ വേദിയില്‍ 'ഫിര്‍ വഹി ശാം' എന്ന ഗസല്‍ സന്ധ്യയോടെ തുടങ്ങിയ ജില്ലയിലെ ഉമ്പായിയുടെ ഗസല്‍യാത്രയുടെ അവസാനവും പരപ്പനങ്ങാടിയായെന്നതും യാദൃശ്ചികമായി. പരപ്പനങ്ങാടിയിലെ കാടാമ്പുഴ ക്ഷേത്രത്തിലായിരുന്നു ജില്ലയിലെ അവസാന ഗസല്‍ നടത്തിയത്.

2018ല്‍ ജനുവദി ആറ്, ഏഴ് തിയ്യതികളില്‍ ജില്ലയിലെ നൂറ് കണക്കിന് വേദികളിലാണ് ഉമ്പായി ഗസല്‍ അവതരിപ്പിച്ചത്. മലപ്പുറത്തെ ഗസല്‍ പ്രേമികളെ ഉമ്പായിക്ക് ഏറെ ഇഷ്ടമാണ്. ഇതിനെ കുറിച്ച് ഇദ്ദേഹം തന്നെ പല ഗസല്‍അവതരണത്തിനിടയിലും പറഞ്ഞിട്ടുണ്ട്. മലപ്പുറത്ത് പാടുമ്പോള്‍ എത്രമണിക്കൂര്‍ വേണമെങ്കിലും പാടാന്‍ തോന്നും എന്നാണ് അദ്ദേഹം അവസാനം പരപ്പനങ്ങാടിയിലെത്തിയപ്പോള്‍ പറഞ്ഞത്.
ലപ്പുറത്ത് എത്തുന്ന സമയങ്ങളില്‍ പലപ്പോഴും ശ്രോതാക്കളുടെ അഭര്‍ഥന മാനിച്ച് പരിപാടികള്‍ നീണ്ടുപോകുന്നതും പതിവായിരുന്നു.

umbay-

ജില്ലയില്‍ അനുശോചന യോഗങ്ങള്‍


മലപ്പുറം നെഞ്ചേറ്റിയ ഈ ഗായകന്റെ മരണത്തോടെ വിവിധ ഇടങ്ങളില്‍ അനുശോചനയോഗങ്ങള്‍ ചേര്‍ന്നു. മലയാളികളുടെ പ്രിയപ്പെട്ട ഗസല്‍ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ രശ്മി ഫിലിം സൊസൈറ്റി അനുശോചിച്ചു. തീഷ്ണാനുഭവങ്ങളുടെ തീച്ചൂളകളിലൂടെ ജീവിതം നയിച്ച അസാധാരണ പ്രതിഭയായിരുന്നു ഉമ്പായി.ഗസലില്‍ വിരഹത്തിന്റേയും വിഷാദത്തിന്റേയും ഭാവഗീതം നിറച്ച പാട്ടുകാരനെയാണ് നഷ്ടമായത്. ഉമ്പായിക്കു പകരക്കാരനാകാന്‍ ഇനിയാരുമില്ല. അനശ്വര ഗായകന്റെ വേര്‍പ്പാടില്‍ കമ്മിറ്റി ദു:ഖം രേഖപ്പെുത്തി. പ്രസിഡന്റ് മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍.കുറുപ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Malappuram
English summary
Malappuram Local News about umbayi and malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X