മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേതാക്കളുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ്‌ചെയ്തു: ലീഗ് നേതാവിനെ പുറത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗ് നേതൃത്വത്തിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ്‌ചെയ്ത ലീഗ് നേതാവിനെ പാര്‍ട്ടി പുറത്താക്കി. മുസ്ലിംലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.വി ഹംസയൊണ് സ്ഥാനത്തുനിന്നും നീക്കിയത്.

നിലമ്പൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍കൂടിയായ ഹംസ മുസ്ലിംലീഗ് നിയോജക മണ്ഡലം പഞ്ചായത്ത് ഭാരവാഹികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് 28ന് രാത്രി അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തത് . ഇതെ തുടര്‍ന്ന് പിറ്റേ ദിവസംതന്നെ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗംചേര്‍ന്ന് ഹംസയെ പാര്‍ട്ടി പദവിയില്‍നിന്നും മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ചു അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുത്തലത്ത് മാനു, എടക്കര അബ്ദുള്ള എന്നിവരെയും പാര്‍ട്ടി നിയോഗിച്ചു.

19-whats-app1-


കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടാം തവണയാണ് നേതാവിന്റെ നീല വീഡിയോ ലീഗ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തിയത്. ആറു മാസം മുമ്പ് നേതാവ് വാട്‌സ് ആപ്പില്‍ നേതാവ് നീല വീഡിയോ അയച്ചത് മാപ്പു പറച്ചിലിലും താക്കീതിലും ഒതുക്കിയിരുന്നു.

അന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക വാര്‍ട്‌സ് ആപ് ഗ്രൂപ്പിലാകാത്തതിനാല്‍ നടപടിയുണ്ടായില്ല. എന്നാല്‍ നേതൃത്വത്തെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം നേതാവിന്റെ നീല വീഡിയോ എത്തിയത് നിലമ്പൂരിലെ ലീഗ് നേതാക്കള്‍ മാത്രമുള്ള 'നിലമ്പൂര്‍ ലീഗ് നേതൃത്വം' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ്.

രാത്രി 10.14നാണ് നേതാവ് ഒമ്പത് നീല വീഡിയോകള്‍ പോസ്റ്റിയത്. കണ്ട് കണ്ണ് തള്ളിയ ലീഗ് നേതാക്കള്‍ ഉടന്‍ നേതാവിനെ റിമൂവ് ചെയ്തു. പലരും ലെഫ്റ്റടിച്ച് ഗ്രൂപ്പില്‍ നിന്നുതന്നെ പോയി. നേതാവിന്റെ നീല വീഡിയോ വിവാദം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് നിലമ്പൂര്‍ നിയോജകമണ്ഡലം നേതൃയോഗവും ചേരുന്നുണ്ട്. അതേ സമയം തന്റെ ഫോണ്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് ഹംസ 29ന് നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 28ന് ഫോണ്‍ നഷ്ടപ്പെട്ടെന്നാണ് പരാതിയിലുള്ളത്.

Malappuram
English summary
malappuram local news about unusual video in official group of muslim legue leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X