Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ഹജ്ജ് യാത്രക്കൊരുങ്ങുന്നവർക്ക് വാക്സിനേഷൻ നൽകി

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് ആത്മീയ സംഗമവും ഹാജിമാര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. അടുത്ത ദിവസങ്ങളിലായി വിശുദ്ധ ഹജ്ജിനായി യാത്ര തിരിക്കുന്ന ഹാജിമാര്‍ക്കായി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമവും സ്വലാത്ത് ആത്മീയ സമ്മേളനവും സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹ്‌യിദ്ധീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഹജ്ജ് സന്ദേശ പ്രഭാഷണം നടത്തി. മലബാറിലെ ഹാജിമാര്‍ക്ക് യാത്രക്ക് ഏറെ സൗകര്യപ്രദമാകുന്ന കരിപ്പൂരില്‍ തന്നെ ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ഹാജിമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി.

hajj

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമത്തില്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തുന്നു

ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ മുഖേന ഹജ്ജിന് പോവുന്ന 70 വയസ്സിന് മുകളിലുള്ള ജില്ലയിലെ മുഴുവന്‍ ഹാജിമാര്‍ക്കും വാക്‌സിനേഷന്‍ നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചും തിരൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ വെച്ചുമാണ് കുത്തിവെപ്പും തുള്ളിമരുന്നും നല്‍കിയത്. മഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ വി നന്ദകുമാറും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.കെ.ബി മുഹമ്മദലിയും ചേര്‍ന്ന് തുള്ളി മരുന്ന് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെയിനര്‍ കണ്ണിയന്‍ മുഹമ്മദലി, ഡോ.ഫാറൂഖ് മുഹമ്മദ്, എച്ച്.ഐ. വിശ്വജിത്, ട്രെയ്‌നര്‍മാരായ കെ.മുസ്തഫ, മാനുഹാജി, സ്വഫ്‌വാന്‍ തുവൂര്‍, ഫാറൂഖ്, സുലൈമാന്‍ മാസ്റ്റര്‍, ഹകീം നിലമ്പൂര്‍, കെ, അബ്ബാസ് പി. മറിയ വണ്ടൂര്‍, ഹാരിഫ് കോട്ടക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഈ വര്‍ഷം ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്കായി കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ സംഘടിപ്പിച്ച ഹജജ് പഠന ക്ലാസ് സമാപിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ്, ഉംറ ഉദ്ദേശിക്കുന്നവര്‍ക്കായാണ് പഠന ക്ലാസ് സംഘടിപ്പിച്ചത്. വി.പി.എ തങ്ങള്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കി. അശ്‌റഫ് സഖാഫി പൂപ്പലം ഉദ്ഘാടനം ചെയ്തു. എ.സി.ഇബ്‌റാഹീം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അലവി സഖാഫി കൊളത്തൂര്‍, പി.എസ്.കെ ദാരിമി എടയൂര്‍, വി.വി.അബ്ദുല്‍ അസീസ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രൈനര്‍ മുജീബ് റഹ്മാന്‍ വടക്കേമണ്ണ, താണിയന്‍ ഹസൈനാര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പി.വി.സൈതലവി സഖാഫി പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+