Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തുകാര്‍ക്ക് പ്രശ്‌നങ്ങളും പരാതികളും അറിയിക്കാന്‍ പ്രത്യേക വാട്‌സ്ആപ് നമ്പര്‍

മലപ്പുറം: പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളും പരാതികളും ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി 9383464212 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശമായി നല്‍കാവുന്നതാണ്. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ എന്നിവയും ഈ നമ്പറില്‍ അയക്കാം.


അധ്യാപകര്‍ സഹകരിക്കണം

ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ പ്രധാനധ്യാപകരും മറ്റു ജീവനക്കാരും ക്യാംപ് നടത്തിപ്പുമായി പൂര്‍ണമായി സഹകരിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍. അല്ലാത്തവര്‍ക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടിയും ദുരന്തനിവാരണ നിയമ മനുസരിച്ചുള്ള നടപടിയും സ്വീകരിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കി. പൊന്നാനിയിലും തിരൂരിലും ആവശ്യമായ സൗകര്യം അധ്യാപകര്‍ നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.

floodmalappuram

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ നടപടി

കനത്തമഴ തുടരുന്നതിനാല്‍ ജില്ലയിലെ പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകലക്ടര്‍ ഓഗസ്റ്റ് 16ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ചതും അല്ലാത്തതുമായ പരീക്ഷകളും നടത്താന്‍ പാടില്ല. ഏതെങ്കിലും സ്ഥാപനം പ്രവര്‍ത്തിച്ചാല്‍ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അമിത് മീണ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+