Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയക്കെടുതി: ഉംറക്കായി സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മുന്‍ അധ്യാപിക

മലപ്പുറം: ഉംറ നിര്‍വഹിക്കാനായി സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മുന്‍ അധ്യാപികയുടെ മാതൃക. തിരൂരങ്ങാടി സ്വദേശിനി സിഎച്ച് മറിയമാണ് ഉംറ നിര്‍വഹിക്കാന്‍ സ്വരൂപിച്ച തുക ദുരിതബാധിതരെ സഹായിക്കാന്‍ നല്‍കിയത്. ഓഗസ്റ്റ് 14ന് 20000 രൂപ നല്‍കിയിരുന്നു അതിന് പുറമെയാണിത്. കൈറ്റ് ജില്ലോ കോഡിനേറ്ററായ മകന്‍ ടികെ അബ്ദുല്‍ റഷീദിനൊപ്പമെത്തി തുക ജില്ലാ കലക്ടര്‍ക്ക് കൈമാറി.

തിരൂരങ്ങാടി ജിഎല്‍പി സ്‌കൂളിലെ അധ്യാപികയായിരുന്ന സിഎച്ച് മറിയ 2002ലാണ് വിരമിച്ചത്. ഭര്‍ത്താവ് ടികെ മുഹമ്മദ് ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടു. നാല് മക്കളുണ്ട്. നാല് മക്കള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ട്. മാതാവിന്റെ നിര്‍ദേശ പ്രകാരമാണ് തുക നല്‍കാന്‍ തീരുമാനിച്ചത്. കോഴിക്കോട് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന ആയിഷ മുംതാസ്, ബംഗളൂരു എന്‍എഎല്‍ സീനിയര്‍ അസി. എഞ്ചിനിയര്‍ ഖദീജ, വീട്ടമ്മയായ ഷമീമ മുംതാസ് എന്നിവരാണ് മറ്റു മക്കള്‍.

reliefactivities-donation

പുനരധിവാസ പ്രക്രിയയില്‍ ദുരിത ബാധിതര്‍ക്കൊപ്പം സാമൂഹിക പ്രവര്‍ത്തക സംഘം


പ്രളയ ദുരിത ബാധിതരുടെ സാമൂഹിക മാനസിക പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ജില്ലയിലെ പ്രൊഫഷണല്‍ സാമൂഹിക പ്രവര്‍ത്തകരും ചൈല്‍ഡ്ലൈന്‍ മലപ്പുറവും. പ്രളയബാധിത മേഖലയിലെ മാനസികവും സാമൂഹികവുമായിട്ടുള്ള ഇടപെടലുകളെ വിലയിരുത്തുന്നതിനായി ജില്ലാതലത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് സാമൂഹിക മാനസിക ആരോഗ്യ പുനര്‍നിര്‍മാണ പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്.

മലപ്പുറം ചൈല്‍ഡ്ലൈനും കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സും സംയുക്തമായാണ് ജില്ലയിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് 'കൂടെ'. ഇരകളായ ആളുകളെ പൊതുവായും, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, പ്രായമുള്ളവര്‍ അസുഖബാധിധര്‍ എന്നിവര്‍ക്ക് പ്രാധാന്യം നല്‍കിയുമുള്ള മാനസിക സാമൂഹിക ആരോഗ്യ പുനര്‍നിര്‍മ്മാണ ഇടപെടലുകളാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ക്യാമ്പുകളില്‍ വോളണ്ടിയര്‍ സേവനം നല്‍കുന്നവര്‍ക്ക് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് നല്‍കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളില്‍ സൈക്കോ-സോഷ്യല്‍ ഹെല്‍പ്ഡെസ്‌കുകള്‍ സ്ഥാപിക്കുന്നതിനും പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംങ്ങും സൈക്കോതെറാപ്പിയും നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ താലൂക് തലങ്ങളില്‍ പ്രൊഫഷണല്‍ സോഷ്യല്‍വര്ക്കര്മാരെ വിന്യസിച്ചിരുന്നു. സേവനങ്ങള്‍ക്കായി ചൈല്‍ഡ്ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1098 ല്‍ ബന്ധപ്പെടുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+