മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം ജില്ലയില്‍ ഇനി രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രം, നിലമ്പൂരിലും പൊന്നാനിയിലും മാത്രം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ പാര്‍പ്പിക്കാനായി ഒരുക്കിയിരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി അവശേഷിക്കുന്നത് രണ്ടെണ്ണം മാത്രം. നിലമ്പൂര്‍, പൊന്നാനി താലൂക്കുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

നിലമ്പൂര്‍ താലൂക്കില്‍ കുറുമ്പലങ്ങോട് വില്ലേജിലെ എരഞ്ഞിമങ്ങാട് യതീംഖാനയില്‍ 49 കുടുംബങ്ങളില്‍ നിന്നുള്ള 172 പേരും പൊന്നാനി ഈഴവതുരുത്തി ചമ്രവട്ടം പ്രൊജക്ട്ഓഫീസില്‍ 21 കുടുംബങ്ങളില്‍ നിന്നുള്ള 80 പേരുമാണ് കഴിയുന്നത്. ആകെ 252 ആളുകളാണ് രണ്ട് ക്യാമ്പുകളിലായി താമസിക്കുന്നത് ഇതില്‍ 71 കുട്ടികളാണ്. 74 പുരുഷന്‍മാരും 107 സത്രീകളുമാണ്.

policemalprm-153

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് മലപ്പുറം, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ എല്ലാ ഗവ/എയഡഡ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ/എച്ച്.എസ്.എസ്/വി.എച്ച്.എസ്.ഇ പ്രിന്‍സിപാള്‍മാര്‍ എന്നിവരുടെ യോഗം സെപ്തംബര്‍ ആറിന് രാവിലെ 10.30 ന് രണ്ട് സ്ഥലത്തായി നടക്കും.

സെപ്തംമ്പര്‍ 11-ാം തീയതി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും കേന്ദ്രീകരിച്ചു നടക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തില്‍ എല്ലാ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സഹകരിക്കണമെും ജില്ലയില്‍ നിന്നും പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണനും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരനും അറിയിച്ചു.


പൊന്നാനി നഗരസഭയില്‍ പ്രളയാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. പുതുതായി ആരംഭിച്ച താല്‍ക്കാലിക ആശുപത്രിയുടെയും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെയും പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. .

പകര്‍ച്ചവ്യാധിക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യത്തിലാണ് ആശുപത്രി ആരംഭിച്ചിരിക്കുന്നത്. കുറ്റിക്കാട് ബി എസ് എന്‍ എല്‍ ഓഫീസിനടുത്താണ് താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയില്‍ ഒരു ഡോക്ടറും ഒരു സ്റ്റാഫ് നേഴ്‌സും ഉണ്ടാകും. രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. കര്‍ണാടകയില്‍ നിന്നും എത്തിയിട്ടുള്ള മൂന്ന് ഡോക്ടര്‍ ഉള്‍പ്പെടെ 10 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഉള്ളത്. സബ് സെന്റര്‍ തലത്തിലാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും താല്‍ക്കാലിക ആശുപത്രിയും പ്രവര്‍ത്തിക്കുക. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള പോലീസ് 1981 പി എസ് സി ഒന്നാമത് ബാച്ച് കോളപറമ്പ് ക്യാമ്പില്‍ വെച് ഒത്തുചേര്‍ന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കളക്ടര്‍ അമിത് മീണക്ക് കൈമാറുന്നു.

Malappuram
English summary
malappuram local news about working relief camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X