മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ യുവമോര്‍ച്ച: വ്യാപകമായി എംഎല്‍എമാര്‍ക്ക് നിവേദനം നല്‍കുന്നു

  • By Desk
Google Oneindia Malayalam News

മലപ്പുറം: പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള കാമ്പയിനിന്റെ ഭാഗമായി യുവമോര്‍ച്ച ഭാരവാഹികള്‍ വ്യാപകമായ എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കുന്നു. ഇന്നലെ യുവമോര്‍ച്ച കോട്ടക്കല്‍ മണ്ഡലം കമ്മറ്റി സ്ഥലം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍ക്കും കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി അജി തോമസിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനും നിവേദനം നല്‍കി.

രാജ്യത്തിന്റെ അഭ്യന്തര സുരക്ഷക്കും കേരളത്തിലെ പൊതു സമൂഹത്തിനും ഭീഷണി ഉയര്‍ത്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും അന്താരാഷ്ട്ര ഐസ് ഐസ് തീവ്രവാദ സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു വരുന്ന പോപ്പുലര്‍ ഫ്രണ്ടിനെയും പോഷക സംഘടനകളായ എസ് ഡി പി ഐ , ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളെ യും നിരോധിക്കാന്‍ നിയമസഭയില്‍ ആവശ്യമുന്നയിക്കണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച കോട്ടക്കല്‍ മണ്ഡലം കമ്മറ്റി എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് നിവേദനം നല്‍കിയത്. യുവ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് വിനു കാളിയത്ത് , ജനറല്‍ സെക്രട്ടറി ജിതു ഗോപിനാഥ്, വൈസ് പ്രസിഡണ്ട് അനില്‍ കുറ്റിപ്പുറം എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

 yuvamorcha


പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള കാമ്പയിനിന്റെ ഭാഗമായാണ് യുവമോര്‍ച്ച നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി പി.വി അന്‍വര്‍ എം.എല്‍.എക്ക് നിവേദനം നല്‍കിയത്. സംസ്ഥാന സെക്രട്ടറി അജി തോമസ്, സുധി ഉപ്പട, കരണ്‍ അമ്പാട്ട്, ജിതിന്‍ കീഴേടത്ത് എന്നിവര്‍ നിവേദനസംഘത്തിലുണ്ടായിരുന്നു.ഇത്തരത്തില്‍ വിവിധ മേഖലഖകളില്‍ അവിടുങ്ങളിലെ ജനപ്രതിനിധികള്‍ക്കു നിവേദനം നല്‍കുകയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍.

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍നിയമസഭയില്‍ ആവശ്യമുന്നയിക്കണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച കോട്ടക്കല്‍ മണ്ഡലം കമ്മറ്റി സ്ഥലം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് നിവേദനം നല്‍കുന്നു.

Malappuram
English summary
Malappuram Local News about yuvamorch seeks ban of polular front.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X