ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവ് മരിച്ചു; ലോറി അമിത വേഗത്തിലെന്ന് ആരോപണം...
മലപ്പുറം: ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്മാട് കൈപുറത്താഴം സ്വദേശി ചെമ്മലപ്പാറ വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ സൈഫുദ്ധീ(30)നാണ് മരിച്ചത്. ദേശീയപാത ചേളാരിക്കും പടിക്കലിനുമിടയില്‍ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
ചേളാരിയില്‍ യാത്രക്കാരെ ഇറക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈഫുദ്ധീന്റെ ഓട്ടോയില്‍ തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു. ലോറി അമിത വേഗതയിലായിരുന്നെന്ന് പറയപ്പെടുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോക്കിടയില്‍ നിന്നും സൈഫുദ്ധീനെ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രണ്ട് മണിയോടെ ചെമ്മാട് കൈപ്പുറത്താഴം ജുമാ മസ്ജിദില്‍ ഖബറടക്കി. മാതാവ്: മമ്മാത്തു, ഭാര്യ: ആയിശാബി മമ്പുറം, രണ്ട് വയസ്സുള്ള ഫാത്തിമ മഷ്ഹ ഏക മകളാണ്. സഹോദരങ്ങള്‍: അമീര്‍ സുഹൈല്‍, സൈഫുന്നീസ, സമീറ.












Click it and Unblock the Notifications