ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ടിന്റെ മകന് ദാരുണാന്ത്യം; തെങ്ങ് ദേഹത്ത് വീഴുകയായിരുന്നു!
അബ്ദുൾ വഹാബ് രക്ഷപ്പെട്ടത് തലനാരിഴക്ക്.
തേഞ്ഞിപ്പലം: ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ടും തിരൂരങ്ങാടി പി.എസ്എം.ഒ കോളേജ് മുൻ അധ്യാപകനും സംസ്ഥാന ന്യൂനപക്ഷ ധനകാര്യകോർപറേഷൻ ചെയർമാൻ പ്രൊഫ: എപി. അബ്ദുൽ വഹാബ് സാഹിബിന്റെ രണ്ടാമത്തെ മകൻ അഫീഫ് അബ്ദുൽ റഹ്‌മാൻ (26) ന് ദാരുണാന്ത്യം. മൊറയൂരിലെ പറമ്പിൽ വെച്ച് തെങ്ങ് ദേഹത്തേക്ക് വീഴുകയായിരുന്നു.

ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൾ വഹാബും ഒപ്പം ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.
മാതാവ്: റസിയ. സഹോദരങ്ങൾ ഹസീം ജസീം, അബീദ് ഷഹീർ












Click it and Unblock the Notifications