Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരില്‍ വീണ്ടും വെള്ളപൊക്കം; ഗതാഗതം നിലച്ചു, നാടുകാണിച്ചുരത്തില്‍ രണ്ടിത്ത് മണ്ണിടിച്ചില്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

മലപ്പുറം: നിലമ്പൂരില്‍ വീണ്ടും വെള്ളപൊക്കം. അന്തര്‍സംസ്ഥാന പാതയായ കെ.എന്‍.ജി (കോഴിക്കോട് നിലമ്പൂര്‍ ഗൂഡല്ലൂര്‍) പാതയില്‍ ഗതാഗതം സ്തംഭിച്ചു. നാടുകാണില ചുരത്തില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. ഇന്നലെ വൈകീട്ടോടെയാണ് നിലമ്പൂരില്‍ വെള്ളം ഉയര്‍ന്നത്. ആഡ്യന്‍പാറയിലെ ഉരുള്‍പൊട്ടലും ചാലിയാറും പോഷകനദികളും കരകവിഞ്ഞതോടെയാണ് താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം ഇരച്ചുകയറിയത്.

രാത്രിയോടെ കെ.എന്‍.ജി റോഡില്‍ ജ്യോതിപ്പടി, ജനതപ്പടി, മിനര്‍വ പടി, വെളിയംതോട് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. എട്ടിന് ചെട്ടിയംപാറയിലെ ആറു ജീവനെടുത്ത ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ള പാച്ചിലില്‍ നിലമ്പൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. സമാനമായ സാഹചര്യമാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. വെള്ളം ഇറങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങിയ കുടുംബങ്ങള്‍ തിരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മടങ്ങേണ്ടുന്ന ദയനീയ സാഹചര്യമാണ് നിലമ്പൂരില്‍.

ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ ആഡ്യന്‍പാറ, കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.

പ്രളയദുരിതത്തില്‍ നിന്നും മോചിതരായവര്‍ വീണ്ടും വെള്ളപ്പൊക്കത്തിന്റെ ദുരിതം ഏറ്റുവാങ്ങുകയാണ്. നാടുകാണി ചുരത്തില്‍ ഒന്നാം വളവ്, തകരപ്പാടി എന്നിവിടങ്ങളിലാണ് റോഡില്‍ മണ്ണും മരങ്ങളും ഇടിഞ്ഞത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുനീക്കി മണ്ണ് നീക്കി രാത്രി വൈകി ഗതാഗതം പുനസ്ഥാപിച്ചു. ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു.

manidichil

നാടുകാണി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടപ്പോള്‍.

തോരാത്ത മഴയും കാറ്റും മൂലം നഗരമദ്ധ്യത്തിലെ ചീനിമരം കടപുഴകി വീണ് കെട്ടിടവും കാറും ഭാഗികമായി തകര്‍ന്നു. തപാല്‍ വകുപ്പിന്റെ ഉടമസ്ഥതയില്‍ മഞ്ചേരി ശ്രീകൃഷ്ണ തിയ്യേറ്ററിന് സമീപമുള്ള സ്ഥലത്ത് വളര്‍ന്നു പന്തലിച്ച രണ്ട് വന്‍ ചീനിമരങ്ങളാണ് കടപുഴകി വീണത്. ഇന്നലെ ഉച്ചക്ക് 12.45നാണ് സംഭവം. വീഴ്ചയില്‍ തിയ്യേറ്ററിന് മുന്‍വശം പാര്‍ക്ക് ചെയ്ത വീമ്പൂര്‍ പുലിക്കുത്ത് അബ്ദുസമദിന്റെ ഇന്നോവ കാറും അത്തിമണ്ണില്‍ കുഞ്ഞിമുഹമ്മദ്, സി.പി.മുഹമ്മദ്, ഇബ്രാഹിം, സാംസങ് ഇസ്മായില്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സമീപത്തെ കെട്ടിടവുമാണ് തകര്‍ന്നത്. വൈദ്യുതി ലൈനും പോസ്റ്റുമുള്ളത് വന്‍ദുരന്തം ഒഴിവാക്കി.

മഞ്ചേരി, മലപ്പുറം അഗ്നിശമന സേനകളും ട്രോമ കെയര്‍ വളണ്ടിയര്‍മാരും എത്തിയാണ് മരം മുറിച്ച് നീക്കിയത്. മരം മുറിച്ച് നീക്കുന്നതിനിടെ കട്ടര്‍ ദേഹത്ത് തട്ടി മഞ്ചേരി ഫയര്‍ഫോഴ്‌സിലെ ഫയര്‍മാന്‍ പ്രദീപ് കുമാറിന് പരിുക്കേറ്റ്. ഇദ്ദേഹത്തെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം വരുത്തിയ മരം മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സമീപത്തെ വ്യാപാരികളും കെട്ടിട ഉടമകളും പലതവണ പോസ്റ്റ് മാസ്റ്റര്‍ ജനറലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് തപാല്‍ വകുപ്പധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+