മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാംസ്‌കാരിക ഇന്ത്യയെ കീഴടക്കി ഭരിക്കാന്‍ ഫാസിസത്തിനാവില്ല: ആലംങ്കോട് ലീലാകൃഷണന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: വര്‍ണ്ണ വൈവിധ്യങ്ങളുടെയും സാംസ്‌കാരിക സമ്പന്നതയുടെയും സംഗമഭൂമിയായ ഭാരതത്തെ ഇടക്കാലത്തേക്ക് ഭരിക്കാന്‍ ഫാസിസത്തിനാവുമെങ്കിലും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഇന്ത്യയെ ഭരിക്കാനോ ഫാസിസത്തിന്റെ അജണ്ട ഇന്ത്യന്‍ ജനതയില്‍ അടിച്ചേല്‍പിക്കാനോ സാംസ്‌കാരിക ഭാരതം അനുവദിക്കില്ലെന്ന് സാഹിത്യകാരന്‍ ആലംങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.


ഫിനിക്സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ഫസ്ഫരി സ്മാരക കേരള കോളേജ് മാഗസിന്‍ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിനിക്‌സ് ഫൗണ്ടേഷന്‍ ഫസ്ഫരി സ്മാരക സംസ്ഥാനതല കോളേജ് മാഗസിന്‍ അവാര്‍ഡ് ദാനവും 'സിനിമയിലെ മലപ്പുറം' എന്ന വിഷയത്തിലുള്ള സെമിനാറുമാണ് ഇന്നലെ വൈകിട്ടു മൂന്ന് മണിക്ക് കോട്ടക്കല്‍ വ്യാപാര ഭവനില്‍ വെച്ച് നടന്നത്. മലയാളം സര്‍വകലാശാല യൂണിയന്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച 'കുട്ട്യോനെ അലാഴിക്ക് പോണ്ടാട്ടാ' എന്ന മാഗസിനാണ് അവാര്‍ഡിന് അര്‍ഹമായത്.

alankodeleelakrsishnan-

ശേഷം 'സിനിമയിലെ മലപ്പുറം' സെമിനാര്‍ സംവിധായകനും എഴുത്തുകാരനുമായ പി.ടി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെ സുഡാനി ഫ്രം നൈജീരിയ സംവിധായകന്‍ സക്കരിയ്യ, കെഎല്‍ 10 സംവിധായകന്‍ മുഹ്‌സിന്‍ പെരാരി, സിനിമാനിരൂപകന്‍ സമീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ. നാസര്‍, നസീര്‍ മേലേതില്‍, എ.കെ. മുസ്ഥഫ തിരൂരങ്ങാടി, ഫിനിക്സ് ജനറല്‍ സെക്രട്ടറി കെ.എം. ശാഫി, അഷ്റഫ് തെന്നല, കുരിക്കള്‍ മുനീര്‍, അനീസ് മുഹമ്മദ് കൊര്‍ദ്ദോവ, മുനീര്‍ ചെങ്ങാനി, എം.പി. മുഹ്സിന്‍, സലീം വടക്കന്‍, ശിഹാബ് പെരുവള്ളൂര്‍, ടി. ഷാജഹാന്‍ പ്രസംഗിച്ചു.


Malappuram
English summary
malappuram local news alamkode leela krishnan about fascism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X