മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമലംഘനം: ഒടുവില്‍ സര്‍ക്കാറും അന്‍വര്‍ എംഎല്‍എയെ കൈവിടുന്നു! തടയണ പൊളിക്കാന്‍ സര്‍ക്കാര്‍ പിന്തുണ

  • By Desk
Google Oneindia Malayalam News

മലപ്പുറം: പി വി അന്‍വര്‍ എം.എല്‍.എയുടെ തടയണപൊളിക്കാതിരിക്കാന്‍ ഏഴുമാസം ഒത്തുകളിച്ച സര്‍ക്കാര്‍ ഒടുവില്‍ എം.എല്‍.എയെ കൈവിട്ട് തടയണപൊളിക്കണമെന്ന മലപ്പുറം കലക്ടറുടെ ഉത്തരവിനൊപ്പം നിന്നു. അന്‍വറിനെ സംരക്ഷിക്കുന്നതില്‍ കോടതി പരാമര്‍ശം എതിരാകുമെന്നു കണ്ടാണ് സര്‍ക്കാര്‍ കളം മാറ്റിചവിട്ടിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെപേരില്‍ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചുനീക്കാന്‍ 2017 ഡിസംബര്‍ എട്ടിനാണ് മലപ്പുറം കലക്ടര്‍ അമിത് മീണ ഉത്തരവിട്ടത്. തുടര്‍ന്ന് തന്റെ ഭാഗം കേള്‍ക്കാതെയാണ് കലക്ടര്‍ തടയണപൊളിക്കാന്‍ ഉത്തരവിട്ടതെന്ന എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫിന്റെ ഹര്‍ജിയില്‍ തടയണപൊളിക്കുന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിസംബര്‍ 20തിന് താല്‍ക്കാലിക സ്‌റ്റേ നല്‍കി. സ്‌റ്റേ നീക്കാന്‍ മലപ്പുറം കലക്ടര്‍ വിശദാംശങ്ങളും റിപ്പോര്‍ട്ടും അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിലേക്കയച്ചു നല്‍കിയെങ്കിലും നടപടികളുണ്ടായില്ല.

cheenkannippali

ഇതോടെ ഏഴു മാസം സ്‌റ്റേ നീട്ടി അന്‍വറിന്റെ ഡാം സംരക്ഷിച്ചു നിര്‍ത്തി. കോഴിക്കോട് കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ തടയണതകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍മരണപ്പെട്ട സാഹചര്യത്തില്‍ തടയണ പൊളിക്കണമെന്ന ആവശ്യവുമായി പരാതിക്കാരന്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു. മുന്‍ മന്ത്രി തോമസ് ചാണ്ടിയോട് കാണിക്കാത്ത സൗമനസ്യം അന്‍വറിനോട് കാണിക്കുന്നതില്‍ സി.പി.ഐയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ എ.ജിക്കു പകരം സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനോട് മലപ്പുറം കലക്ടറുടെ നിലപാട് കോടതിയില്‍ അവതരിപ്പിക്കാന്‍ റവന്യൂ മന്ത്രി തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ കളം മാറ്റി അന്‍വറിനെതിരെ നിലപാട് സ്വീകരിച്ചത്.

ചീങ്കണ്ണിപ്പാലിയിലെ അതീവപരിസ്ഥിതി ലോല പ്രദേശത്ത് മലയിടിച്ച് കാട്ടരുവി തടഞ്ഞാണ് ഭാര്യാപിതാവിന്റെ പേരില്‍ അന്‍വര്‍ തടയണകെട്ടിയത്. അനധികൃത തടയണപൊളിച്ചുനീക്കാന്‍ 2015 സെപ്റ്റംബര്‍ ഏഴിന് അന്നത്തെ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തടയണപൊളിക്കാതെ സംരക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ എം.എല്‍.എയായ ശേഷം തടയണയില്‍ ബോട്ടിങ് ആരംഭിച്ചത

വാര്‍ത്തയാക്കിയതോടെയാണ് വിവാദമായത്. തുടര്‍ന്നാണ് തടയണപൊളിക്കാനുള്ള ഉത്തരവു നടപ്പാക്കാന്‍ വീണ്ടും മറ്റൊരു പരാതിവന്നത്. ഈ പരാതിയില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ സംയുക്ത പരിശോധന നടത്തി ഉപഗ്രഹചിത്രങ്ങളും പരിശോധിച്ച് തടയണ ദുരന്തസാധ്യതയുണ്ടാക്കുന്നതായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ആദിവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന കാട്ടരുവി തടഞ്ഞുള്ള തടയണപൊളിക്കാന്‍ കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷനും ഉത്തരവിട്ടു. ഇതോടെയാണ് മലപ്പുറം കലക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിച്ചുനീക്കാന്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന് നോട്ടീസ് നല്‍കിയത്.

ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയിലെ വെള്ളം അടിയന്തിരമായി ഒഴുക്കിവിടണമെന്നാണ് ഇന്നലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. അനധികൃത തടയണക്കെതിരായ പരാതിക്കാരന്‍ നിലമ്പൂര്‍ സ്വദേശി വിനോദിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടിയാണ് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ പരാതിക്കാരന്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചത്.

Malappuram
English summary
Malappuram Local News anwar mlas resort.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X