മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാജ്‌പേയിയുടെ ചിതാഭസ്മം നിളയില്‍ നിമഞ്ജനം ചെയ്തു; സാക്ഷ്യം വഹിക്കാൻ എത്തിയത് നിരവധി പ്രവർത്തകർ

  • By Desk
Google Oneindia Malayalam News

മലപ്പുറം: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം തിരുന്നാവായ നിളയില്‍നിമഞ്ജനം ചെയ്തു. ഇന്ന് രാവിലെ പത്തു മണിയോടെയാണ് ബി.ജെ.പി.മലപ്പുറം ജില്ലാ കാര്യാലയത്തില്‍ സൂക്ഷിച്ചിരുന്ന ചിതാഭസ്മം ത്രിമൂര്‍ത്തി സംഗമ സ്ഥാനമായ തിരുന്നാവായയില്‍ എത്തിച്ചത്.കാസര്‍കോടു നിന്നും വിവിധ കേന്ദ്രങ്ങളിലെ പുഷ്പാര്‍ച്ചനക്ക് ശേഷം കഴിഞ്ഞ 30 നാണ് കുറ്റി പുറത്ത് എത്തിച്ചത്.

<strong>സിപിഎമ്മിന് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടി വഞ്ചിച്ചുവെന്ന്</strong>സിപിഎമ്മിന് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടി വഞ്ചിച്ചുവെന്ന്

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയില്‍ നിന്നും ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ ചിതാഭസ്മ കലശംഏറ്റുവാങ്ങി.തുടര്‍ന്ന് പുഷ്പാര്‍ച്ചനക്ക് ശേഷം മലപ്പുറത്തെ ജില്ലാ കാര്യാലയത്തില്‍ എത്തിക്കുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ ചിതാഭസ്മ നിമഞ്ജനത്തിന് സാക്ഷ്യം വഹിക്കാന്‍ തിരുന്നാവായയില്‍ എത്തിച്ചേര്‍ന്നു.

Nila

നാവാമുകുന്ദ ക്ഷേത്രം ബലിതര്‍പ്പണ കര്‍മ്മികളായ സി.രാജന്‍, സി.രാധാകൃഷ്ണന്‍ എന്നിവര്‍ ആചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി.ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രനാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്.കെ.ജന ചന്ദ്രന്‍ ,രവി തേലത്ത്, വി.ഉണ്ണികൃഷ്ണന്‍, ഡോ. കുമാരി സുകുമാരന്‍, എം.കെ.ദേവീദാസന്‍, എം.വസന്തകുമാര്‍, കെ.ടി.മാധവന്‍, കെ.സി.വേലായുധന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അടല്‍ ജിക്ക് വേണ്ടി തിലോ മം, സായൂജ്യപൂജ വഴിപാടുകളും നടത്തി.
Malappuram
English summary
Malappuram Local News about Atal Bihari Vajpayee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X