മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവകാരുണ്യപ്രവര്‍ത്തിക്ക് മതവും രാഷ്ട്രീയവുമില്ല: മുസ്ലിംലീഗിന്റെ ബൈത്തുറഹ്മ ഇനി ഉണ്ണീലിക്കും തുണ

  • By Nisar Vp
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗിന്റെ കോഡൂര്‍ പഞ്ചായത്തിലെ ആറാമത് ബൈത്തുറഹ്മ നാളെ കൈമാറും താണിക്കലിലെ ബൈത്തുറഹ്മ സമര്‍പ്പണം നാളെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കോഡൂര്‍ പഞ്ചായത്തിലെ താണിക്കലിലെ ഉണ്ണീലിക്കും മകന്‍ പ്രദീപിനും കുടുംബത്തിനും ഇനി അന്തസ്സായി തന്നെ അന്തിയുറങ്ങാം. മക്ക കെഎംസിസിയുടെ പത്താമത് ബൈത്തുറഹ്മയാണ് നാളെ വൈകുന്നേരം നാലുമണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറുന്നത്.

കോഡൂര്‍ താണിക്കലിലെ പൂരപ്പറമ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്താണ് ബൈത്തുറഹ്മ. ജീവിതം വളരെ പ്രയാസത്തിലായ ഉണ്ണീലിയും മകനും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിന് വീട് എന്നത് സ്വപ്നത്തിനും അപ്പുറത്തുള്ള എന്തോ ആയിരുന്നു. കെഎംസിസി പ്രവര്‍ത്തകര്‍ക്ക് ഈ സ്വപ്നത്തിന് ചിറക് നല്‍കിയപ്പോള്‍ ഈ കുടുംബം ഇനി പുതിയൊരു ജീവിതം കെട്ടിപടുക്കാനുള്ള ഒരുക്കത്തിലാണ്. വളരെ പ്രയാസപ്പെട്ടാണ് ഇവരുടെ ജീവിതം. കൂലിപ്പണിക്കാരനായ പ്രതീപിന്റെ വരുമാനത്തിലാണ് അമ്മയും ഭാര്യയും രണ്ടുമക്കളും കഴിയുന്നത്. എട്ടുലക്ഷം രൂപ ചിലവഴിച്ച് മുഴുവന്‍ പണിയും പൂര്‍ത്തിയാക്കിയാണ് താക്കോല്‍ നല്‍കുന്നത്. സാധാരണ ബൈത്തുറഹ്മകളില്‍ നിന്നും വ്യത്യസ്ഥമായി കൂടുതല്‍ സൗകര്യമുള്ള വീടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളന്ത്തില്‍ അറിയിച്ചു.

baithurahma1

താക്കോല്‍ദാനത്തോടനുബന്ധിച്ച് വൈകുന്നേരം ഏഴുമണിക്ക് താണിക്കലില്‍ നടക്കുന്ന മുസ്ലിംലീഗ് സമ്മേളനത്തില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി, പി ഉബൈദുല്ല എംഎല്‍എ, അഡ്വ: പി.വി മനാഫ്, സിദ്ധീഖ് അലി രാങ്ങാട്ടൂര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ മക്ക കെഎംസിസി ഭാരവാഹികളായ മുജീബ് പൂക്കോട്ടൂര്‍, മൊയ്തീന്‍കുട്ടി കോഡൂര്‍, താണിക്കല്‍ മുസ്ലിംലീഗ് ഭാരവാഹികളായ സാബു ഊരോത്തൊടി, പി ഇഖ്ബാല്‍, അബ്ബാസ്.പി, അബൂബക്കര്‍ യു പങ്കെടുത്തു.

Malappuram
English summary
malappuram local news baithurahma activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X