Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്പുറത്ത് ബൈക്കപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു; മരിച്ചത് 17 വയസ്സുകാരൻ ഇര്‍ഫാനുല്‍ ഹഖ്

മലപ്പുറം: ബൈക്ക് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്ക് പറ്റിയ വിദ്യാര്‍ഥിയും ഇന്ന് മരിച്ചു. ചെമ്മാട് കൊടിഞ്ഞി റോഡ് കുമ്പംകടവ് ചെമ്മലപ്പാറ ഹംസക്കോയയുടെ മകന്‍ മുഹമ്മദ് ഇര്‍ഫാനുല്‍ ഹഖ് (17) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മമ്പുറം കാവുങ്ങല്‍ പാറയിലാണ് അപകടം.

അടുത്ത മാസം ചെമ്മാട് ധര്‍മപുരിയില്‍ നടക്കുന്ന എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവുമായി ബന്ധപ്പെട്ട് നടന്ന യോഗം കഴിഞ്ഞ് ബൈക്കില്‍ പെട്രോള്‍ നിറക്കുന്നതിന്നായി തലപ്പാറയില്‍ പോയി മമ്പുറം മഖാം വഴിതിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. ചെമ്മാട്‌സന്‍ മനസ് റോഡിലെ പരേതനായ മേലറക്കല്‍ മുഹമ്മദ് ഹാജിയുടെ മകന്‍ അഹമ്മദ് കബീര്‍(22) അന്നു തന്നെ മരിച്ചിരുന്നു.

Irfan

ഗുരുതരമായി പരുക്കപറ്റിയ ഇര്‍ഫാനുല്‍ ഹഖ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഇര്‍ഫാനുല്‍ ഹഖ് ചെമ്മാട് സ്വകാര്യ സ്ഥാപനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മാതാവ്: നസീറ. സഹോദരങ്ങള്‍: ഫാരിസ്, ഫാത്വിമ. ഖബറടക്കം ഇന്ന് ചെമ്മാട് പഴയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

അടുത്ത മാസം ചെമ്മാട് ധര്‍മപുരിയില്‍ നടക്കുന്ന എസ്.എസ്.എഫ്. സംസ്ഥാന സാഹിത്യോത്സവുമായി ബന്ധപ്പെട്ട് നടന്ന യോഗം കഴിഞ്ഞ് ബൈക്കില്‍ പെട്രോള്‍ നിറക്കുന്നതിനായി തലപ്പാറയില്‍ പോയി മമ്പുറം മഖാം വഴിതിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അഹമ്മദ് കബീര്‍(22) അന്നു തന്നെ മരിച്ചിരുന്നു.

മരിച്ച അഹമ്മദ് കബീര്‍ ചെമ്മാട്ടെ റോയല്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനാണ്. തിരൂങ്ങാടി വലിയപള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. മാതാവ്: വരമ്പനാലുങ്ങല്‍ ഖദീജ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+