മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്മക്കെതിരെ വൃന്ദ കാരാട്ട്: സ്ത്രീ വിരുദ്ധ പ്രമേയം പിന്‍വലിക്കാന്‍ അമ്മ തയ്യാറാവണമെന്ന്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരളത്തില്‍ എങ്ങിനെയാണ് താര സംഘടനായ അമ്മക്ക് സ്ത്രീ വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ജനാധിപത്യ മൂല്യം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് കേരളം. അത്തരമൊരു സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യേണ്ട 'അമ്മ' പുരുഷ മേധാവിത്വത്തിന്റെ അപ്രമാദിത്യത്തില്‍ അടിമപെട്ടാണ് സ്ത്രീ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത്. സ്ത്രീ വിരുദ്ധ പ്രമേയം പിന്‍വലിക്കാന്‍ അമ്മ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണാനാണ് നരേന്ദ്രമോദി തയ്യാറാവേണ്ടത്, മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കശ്മീരില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. വണ്ടൂരില്‍ ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വൃന്ദാ കാരാട്ട്.

vrindakarat

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താന്‍ പാടില്ലെന്ന് സുപ്രീം കോടതി മുന്‍പ് പ്രസ്താവിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായാണ് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനം. ഭരണ ഘടനയുടെ 370 ആം വകുപ്പ് പ്രകാരം കശ്മീരിന് നല്‍കുന്ന പ്രത്യേക പരിഗണനയും അവകാശങ്ങളും മോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. കശ്മീരില്‍ കൂടുതലും കൊല്ലപ്പെടുന്നത് തീവ്രവാദികളല്ല, മറിച്ച് സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കശ്മീരില്‍ കൊല്ലപ്പെട്ട സാധാരണക്കാരില്‍ 51 ശതമാനവും, സുരക്ഷാ ഉദ്യോഗസ്ഥരില്‍ 81 ശതമാനവും വര്‍ദ്ധനയാണുണ്ടായത്. ഭരണഘടനപരമായുള്ള അവകാശങ്ങള്‍ രാഷ്ട്രീയമായി കാണാന്‍ ശ്രമിക്കാതെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് ഇതിനുള്ള ഏക പോംവഴിയെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.

രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. രാജ്യത്തിന് പുറത്തു നിന്നല്ല അകത്തു നിന്ന് തന്നെയാണ് വെല്ലുവിളി നേരിടുന്നത്. ജനാധിപത്യ മതേതരത്വ റിപ്പബ്ലിക്ക് തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആര്‍ എസ് എസ് ന്റെ രാഷ്ട്രീയ മുഖമായ ബി ജെ പിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹിന്ദുത്വ രാഷ്ട്രമെന്ന സ്വപ്നമാണ് മോദിയും അമിത്ഷായും കാണുന്നത്. ജനാധിപത്യ മതേതര ചേരിയുടെ ശക്തമായ ചെറുത്ത് നില്‍പ്പ് അനിവാര്യമാണ്. ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന തരത്തില്‍ ബി ജെ പിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഭരണത്തില്‍ ഇടപെടുന്നു. മുന്‍പെങ്ങുമില്ലാത്ത കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. റേഷന്‍ വിഹിതം ഉള്‍പ്പെടെ കേരളത്തിന്റെ അടിയന്തിര പ്രാധാന്യമുള്ള പൊതു വിഷയങ്ങള്‍ പ്രധാനമന്ത്രിയോട് ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ തലസ്ഥാനത്തെത്തിയെങ്കിലും അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഭരണഘടനയോടും കേരളത്തോടുമുല്ല കേന്ദ്ര സര്‍ക്കാറിന്റെ വെല്ലുവിളിയാണിതെന്നും വൃന്ദ പറഞ്ഞു.

Malappuram
English summary
malappuram local news brinda karat about amma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X