മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലിക്കറ്റ് സര്‍വകലാശാലയില്‍ റെക്കാര്‍ഡ് വേഗം: ബിടെക് പരീക്ഷാഫലമെത്തിയത് 48 ദിവസത്തിനകം!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബിടെക് ഫൈനല്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐ.ടി ഒഴികെയുള്ള വിഷയങ്ങളിലെ 11850 വിദ്യാര്‍ത്ഥികളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഐ.ടി ഫലം ജൂലൈ 18-ന് പ്രസിദ്ധീകരിക്കും. കേവലം 48 പ്രവര്‍ത്തി ദിവസങ്ങള്‍ കൊണ്ട് റെക്കാര്‍ഡ് വേഗത്തിലാണ് പ്രസിദ്ധീകരിച്ചതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ.വി.വി.ജോര്‍ജ്ജുകുട്ടി അറിയിച്ചു. ഇത് സാധ്യമാക്കിയ മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.ഷാജി, അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍, സെക്ഷന്‍ ഓഫീസര്‍മാര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവരെ പരീക്ഷാ കണ്‍ട്രോളര്‍ അഭിനന്ദിച്ചു. കാലിക്കറ്റിന് കീഴില്‍ ബി.ടെക് കോഴ്സിന്റെ അവസാന ബാച്ചിന്റെ ഫൈനല്‍ പരീക്ഷയാണിത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ കഴിഞ്ഞ കാലങ്ങളില്‍ സെനറ്റ്-സിന്റിക്കേറ്റ് അംഗങ്ങള്‍, വൈസ് ചാന്‍സലര്‍, പ്രോ-വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവരുടെ വിപുലമായ സംഗമം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ജൂലൈ 30-ന് സെമിനാര്‍ കോംപ്ലക്സിലാണ് സംഗമം നടത്തുക. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ക്ക്: 0494 2407139, 9447947640. പൂര്‍വകാല ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ വ്യത്യസ്ത സംഗമ പരിപാടികളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇവയുടെ തിയതികള്‍ പിന്നീട് നിശ്ചയിക്കും.

calicutuniversity1-

എം.സി.എ പ്രവേശനം: എസ്.സി, എസ്.ടി സീറ്റ് ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്ക് കിഴീലെ സി.സി.എസ്.ഐ.ടികളില്‍ എം.സി.എ പ്രവേശനത്തിന് എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ യഥാക്രമം 43, 26 സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജൂലൈ 20-ന് 11 മണിക്ക് രേഖകള്‍ സഹിതം സര്‍വകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടിയില്‍ ഹാജരാകണം.

എം.ബി.എ സീറ്റ് ഒഴിവ്


കാലിക്കറ്റ് സര്‍വകലാശാലയുടെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്, വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ കേന്ദ്രങ്ങളിലും (ഒഴിവുള്ള സീറ്റുകളിലേക്ക്), അഫിലിയേറ്റഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും എം.ബി.എ പ്രവേശനത്തിന് ക്യാറ്റ്/സിമാറ്റ്/കെമാറ്റ് പാസായവര്‍ക്ക് ജൂലൈ 21 വരെ സര്‍വകലാശാലാ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍: 0494 2407363. ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്‌കോറും ചലാനും സഹിതം അപേക്ഷിക്കണം. ക്യാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷക്ക് ജനറല്‍, മറ്റ് പിന്നോക്ക് വിഭാഗം, എസ്.സി/എസ്.ടി എന്നീ വിഭാഗങ്ങള്‍ യഥാക്രമം 15%, 10%, 7.5% സ്‌കോര്‍ നേടിയിരിക്കണം.

അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, എസ്.സി/എസ്.ടി വിഭാഗം കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, അഞ്ച് രൂപ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം ദി ഹെഡ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ജൂലൈ 21-ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം.



പി.ജി ഒന്നാം സെമസ്റ്റര്‍ ക്ലാസ് 20-ന് ആരംഭിക്കും

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ ഒന്നാം സെമസ്റ്റര്‍ പി.ജി ക്ലാസുകള്‍ ജൂലൈ 20-ന് ആരംഭിക്കും.



ഹോട്ടല്‍ മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രാക്ടിക്കല്‍ 18-ന്

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഹോട്ടല്‍ മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 18-ന് നടക്കും.

രണ്ടാം സെമസ്റ്റര്‍ യു.ജി പരീക്ഷക്ക് 20 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ മോഡില്‍ നിന്നും വിദൂരവിദ്യാഭ്യാസ മോഡിലേക്ക് ഈയടുത്ത് മാറിയവര്‍ക്ക് രണ്ടാം സെമസ്റ്റര്‍ ബി.എ (ഉറുദു, മള്‍ട്ടീമീഡിയ ഒഴികെ)/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എ അഫ്സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ്, 2017 പ്രവേശനം മാത്രം) റഗുലര്‍ പരീക്ഷക്ക് സൂപ്പര്‍ ഫൈനോടെ ജൂലൈ 20 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല എം.എസ്.സി ബയോടെക്നോളജി (നാഷണല്‍ സ്ട്രീം) രണ്ടാം സെമസ്റ്റര്‍ (2017 പ്രവേശനം), നാലാം സെമസ്റ്റര്‍ (2016 പ്രവേശനം) പരീക്ഷക്ക് ജൂലൈ 21 വരെയും 160 രൂപ പിഴയോടെ ജൂലൈ 24 വരെയും അപേക്ഷിക്കാം.



എം.എ സംസ്‌കൃതം വൈവ


കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം എം.എ സംസ്‌കൃതം ഫൈനല്‍ പരീക്ഷയുടെ വൈവാ വോസി ജൂലൈ 23-ന് പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.



പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല എം.എസ്.സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി (സി.യു.സി.എസ്.എസ്) ഒന്ന് (ഡിസംബര്‍ 2017), രണ്ട് (ജൂണ്‍ 2017), മൂന്ന് (ഡിസംബര്‍ 2017) സെമസ്റ്റര്‍ പരീക്ഷാഫലങ്ങള്‍ വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 28 വരെ അപേക്ഷിക്കാം.

Malappuram
English summary
Malappuram Local News calicut university btech results.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X