Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യ മുക്ത ചാലിയാര്‍ പദ്ധതിക്ക് തുടക്കം: നിരീക്ഷണത്തിനായി സിസിടിവി കാമറകള്‍ സ്ഥാപിച്ചു

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യ മുക്ത ചാലിയാര്‍ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. കാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുട്ടിക്കടവ് വിത്ത് കൃഷിത്തോട്ടം കവാടത്തിന് സമീപം സി.സി.ടി.വി പ്രവര്‍ത്തിപ്പിച്ച് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ. കെ.അജീഷ് നിര്‍വ്വഹിച്ചു. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൂച്ചക്കത്ത് വളവ്, കാറ്റാടിക്കടവ്, മുപ്പിനി, കാട്ടിച്ചിറ, ഈച്ചമ്പത്തൂര്‍ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.

ചടങ്ങില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സ്വപ്ന, ആലീസ് അമ്പാട്ട്, സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഒ.ടി.ജയിംസ്, സറീന മുഹമ്മദലി, ബ്ലോക്ക് സ്ഥിര സമിതി ചെയര്‍മാന്‍മാരായ ഹംസ പരപ്പന്‍, കെ.ടി.കുഞ്ഞാന്‍, വല്‍സമ്മ സെബാസ്റ്റിയന്‍, അംഗം സി.എച്ച്. സലാഹുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗം റിയാസ് ചുങ്കത്തറ, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പ്രദീപന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, താജാ സക്കീര്‍ പ്രസംഗിച്ചു. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് നിരീക്ഷിക്കുന്നതിനൊപ്പം ഇതിനെ അടിസ്ഥാനമാക്കി നിയമ നടപടികള്‍ സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റി പുതിയ മാലിന്യ സംസ്‌കരണ സംസ്‌കാരം വളര്‍ത്തിയെടുക്കുതിനായി ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.

cctvv11-1

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യ മുക്ത ചാലിയാര്‍ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് നിരീക്ഷിക്കുന്നതിനൊപ്പം ഇതിനെ അടിസ്ഥാനമാക്കി നിയമ നടപടികള്‍ സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റി പുതിയ മാലിന്യ സംസ്‌കരണ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൂച്ചക്കത്ത് വളവ്, മുട്ടിക്കടവ്, കാറ്റാടിക്കടവ്, മുപ്പിനി, കാട്ടിച്ചിറ, ഈച്ചമ്പത്തൂര്‍ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്.

മാലിന്യ മുക്ത ചാലിയാറിനായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 193 കോടിയുടെ ജനകീയ പദ്ധതിയാണ് നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയില്‍ വരുന്ന ചാലിയാര്‍ പുഴയുടെ ഭാഗവും അതിന്റെ 12 പോഷക നദികളും അതിലേക്കുള്ള നീര്‍ച്ചാലുകളും മാലിന്യ മുക്തമാക്കി പുഴയും മറ്റു ജല സ്രോതസ്സുകളും സംരക്ഷിക്കുന്ന പദ്ധതി മൂന്ന് വര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഫണ്ടുകള്‍, വിവിധ വകുപ്പുകളുടെ ഫണ്ട്്, റിവര്‍ മാനേജ്‌മെന്റ്് ഫണ്ട്, സി.എസ്.ആര്‍ ഫണ്ട്് എന്നിവ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുക. തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാവും. ബോധവല്‍ക്കരണത്തിനായി നാടകം, ചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി വിത്യസ്തമായ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+