മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മീനില്‍ വിഷവും രാസപദാര്‍ഥവും: വീട്ടമ്മയുടെ സ്വര്‍ണ്ണവള വെളുത്തു, ഫോര്‍മാലിന്‍ ഭീതി തുടരുന്നു!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മത്സ്യങ്ങളില്‍ മാരകമായ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഭക്ഷ്യ സുരക്ഷാ വിഭാഗം മലപ്പുറം ജില്ലയില്‍ വ്യാപക പരിശോധന തുടങ്ങി. മത്സ്യങ്ങളില്‍ വ്യാപകമായി ഫോര്‍മാലിന്‍ പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി. മത്സ്യമാര്‍ക്കറ്റില്‍ നിന്ന് മത്സ്യസാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട്ടെ സര്‍ക്കാര്‍ ലാബിലേക്ക് പരിശോധനക്കയച്ചു.

കഴിഞ്ഞ ദിവസം ചിറമംഗലം എ.യു.പി സ്‌കൂളിലെ മുന്‍പ്രധാന അധ്യാപികയായിരുന്ന ഇന്ദിരാദേവി ടീച്ചര്‍ മീന്‍ മുറിക്കുന്നതിനിടെ മീനിലെ രാസപദാര്‍ഥം തട്ടി കയ്യില്‍ അണിഞ്ഞിരുന്ന സ്വര്‍ണ വള വെളുത്തിരുന്നു. കുരിക്കള്‍ റോഡിന് സമീപമുള്ളചിറമംഗലം എ.യു.പി സ്‌കൂളിലെ മുന്‍പ്രധാന അധ്യാപികയായിരുന്നു ഇന്ദിരാദേവി ടീച്ചര്‍. തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ നെത്തോലി മീന്‍ മുറിച്ച് കഴുകിയ ശേഷമാണ് വളയില്‍ നിറവ്യത്യാസംശ്രദ്ധിച്ചത്. മത്സ്യത്തില്‍ ചേര്‍ത്ത എന്തെങ്കിലും രാസവസ്തുവായിരിക്കുമോ നിറംമാറാന്‍ കാരണമെന്ന ആശങ്കയിലാണ് വീട്ടുകാര്‍. വളയുടെ ഏകദേശം പകുതി ഭാഗത്തോളം വെളുപ്പു നിറമായിട്ടുണ്ട്.ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും ഭക്ഷ്യസുരക്ഷാ അധികാരികള്‍ക്കും പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്നലെ തിരൂര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്.

fishchemical-1


ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ അസിസ്റ്റന്റ് കെ. സുഗുണന്‍, തിരൂര്‍, കൊണ്ടോട്ടി മേഖലകളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസര്‍മാരായ അബ്ദുറഷീദ്, കെ.സി മുസ്തഫ എന്നിവരാണ് പരിശോധന നടത്തിയത്. ചെമ്മീന്‍, ആവോലി, അയ്ക്കോറ തുടങ്ങിയ വില കൂടിയ മത്സ്യങ്ങളുടെ സാമ്പിളുകളാണ് ശാസ്ത്രീയ പരിശോധനക്കായി ശേഖരിച്ചത്. ഇവ വില്‍പ്പനയ്ക്ക് വച്ചവരുടെ വിശദ വിവരങ്ങളും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധനയും നടപടിയും കര്‍ശനമാക്കിയത്. പരിശോധനാ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ അസിസ്റ്റന്റ് ഓഫിസര്‍ കെ. സുഗുണന്‍ പറഞ്ഞു.

Malappuram
English summary
malappuram local news chemical in fish.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X