മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകന്റെ വിവാഹത്തോടൊപ്പം 15 നിര്‍ധന പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കി ബാവഹാജി

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്വന്തം മകന്റെ വിവാഹത്തോടൊപ്പം 15നിര്‍ധന പെണ്‍കുട്ടികള്‍ക്ക് മംഗല്യസൗഭാഗ്യം നല്‍കി ബാവഹാജി. മതമൈത്രിയുടെ വിളനിലമായ മലപ്പുറം ജില്ലയില്‍ രണ്ടു മതങ്ങളില്‍പെട്ട പതിനഞ്ച് നിര്‍ധന പെണ്‍കുട്ടികള്‍ക്കാണ് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ ഡോ. സി.പി. ബാവഹാജി മംഗല്യസൗഭാഗ്യം ഒരുക്കുന്നത്.

ജൂലൈ 22ന് ഞായറാഴ്ച എടപ്പാള്‍ മാണൂരില്‍ നടക്കുന്ന സമൂഹ വിവാഹത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ശബരിമല മുന്‍ മേല്‍ശാന്തി തെക്കിനിയേടത്ത് കൃഷ്ണന്‍ നമ്പൂതിരിയും കാര്‍മ്മികത്വം വഹിക്കുമെന്നു പരിപാടിയുടെ മുഖ്യ രക്ഷാധികാരിയായ സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പറഞ്ഞു.

vahaji-1


ബാവഹാജിയുടെ മകന്‍ തുഫൈല്‍ മുഹമ്മദിന്റെ വിവാഹപന്തലില്‍ വച്ച് സമൂഹ വിവാഹം നടത്തുന്നത്. വിവാഹിതരാകുന്ന 15 ജോഡികളില്‍ അഞ്ചു പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. ഓരോ പെണ്‍കുട്ടികള്‍ക്കും 10 പവന്‍ വീതം സ്വര്‍ണ്ണവും 25,000 രൂപയുമാണ് നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപെട്ട ആഭരണങ്ങള്‍ എടുക്കാനും സ്വകര്യം ഒരുക്കി, 33 കുട്ടികള്‍ക്ക് നേരത്തെ ബാവഹാജി മംഗല്യ സ്വഭാഗ്യം ഒരുക്കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ലഭിച്ച അപേക്ഷകളില്‍ തദ്ദേശസ്ഥാചനങ്ങളിലെ അധ്യക്ഷന്മാര്‍ ശിപാര്‍ശ ചെയ്തവരെയാണ് പരിഗണിച്ചത്.നിര്‍ധന കുടുംബാംഗമാണെന്ന് കണ്ടെത്താന്‍ നിയോഗിച്ച സമിതിയുടെ പരിശോധനയും നടന്നിരുന്നു. 22ന് വൈകിട്ടു ആറിന് മലബാര്‍ ദന്തല്‍ കോളജില്‍ നടക്കുന്ന വിവാഹത്തില്‍ മന്ത്രി കെ.ടി.ജലീല്‍

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, പാണക്കാട് സാദിഖലി തങ്ങള്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, വി.ടി.ബല്‍റാം എം.എല്‍.എ പങ്കെടുക്കും. ജാര്‍ഖണ്ഡിനു പുറമെ വയനാട്, ഗൂഡല്ലൂര്‍, വല്ലപ്പുഴ, പുറത്തൂര്‍, ആനക്കര, ചെറിയ പറപ്പൂര്‍, അലത്തിയൂര്‍ എന്നിവിടങ്ങളിലുള്ളവരാണ് പെണ്‍കുട്ടികള്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള വധു വരന്മാര്‍ക്കും കൂടെ വരൂന്നവരുടേയും യാത്രാചെലവ് ഭാരവാഹികള്‍ വഹിക്കും.

ഹിന്ദു - മുസ്ലിം വിഭാഗത്തില്‍ പെട്ടവരാണ് പതിനഞ്ചു പേരും. ഹൈന്ദവ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ക്ഷേത്രസന്നിധിയില്‍ അവരുടെ ആചാരപ്രകാരമാണ് വിവാഹം. ഓരോ വധു വരന്മാര്‍ക്ക് ഒപ്പം വരുന്നവര്‍ക്ക് സദ്യയും ഒരുക്കിയിട്ടുണ്ട്. എ.വി.സുഭാഷ്, എ.വി.ജയപ്രകാശ്, സി.പി.ബാപ്പുട്ടി ഹാജി, പി.ഹസന്‍ മുസല്യാര്‍ എന്നിവരും വാര്‍ത്താ സമ്മേഷനത്തില്‍ പങ്കെടുത്തു.

Malappuram
English summary
Malappuram Local News co ordinating for mass marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X