അപര്‍ണ പ്രശാന്തിക്കെതിരെ സൈബര്‍ ആക്രമണം, അറസ്റ്റിലായവര്‍ നാലായി
മലപ്പുറം: അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ യുവതിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ നാലാംപ്രതിയെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുവല്ലം വണ്ടിക്കട ശാന്തിപുരം സജിഭവനില്‍ രഞ്ജു (24) നെയാണ് ഐടി നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
അങ്ങാടിപ്പുറത്ത പി ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തിയുടെ ഫെയ്സ്ബുക്ക് പേജിലാണ് അശ്ലീല കമന്റുകളും ഭീഷണിയും ഇട്ടത്. ഇതിനെതിരേ നല്കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് മെയ് 27ന് കേസെടുത്തിരുന്നു. അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ച് അപര്‍ണ ഇട്ട പോസ്റ്റിനെതിരേയാണ് ലൈംഗിക ചുവയോടെയും മാനഹാനിവരുത്തുന്ന തരത്തിലും പോസ്റ്റുകള്‍ നിറഞ്ഞതെന്ന് അപര്‍ണ പ്രശാന്തി നല്കിയപരാതിയിലുണ്ട്.

സംഭവത്തില്‍ സിനിമ നിരൂപക കൂടിയായ അപര്‍ണ പൊലീസിലും സൈബര്‍സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും കമന്റുകള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെഅപമാനിക്കല്, അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിക്കല്‍, ഭീഷണി തുടങ്ങിയവക്കുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.അതേസമയം പ്രതിയുടെ അറസ്റ്റിനെ തുടര്‍ന്നും അപര്‍ണ പ്രശാന്തി പുതിയ ഫേ്സ്ബുക്ക് പോസ്റ്റിട്ടുണ്ട്, പൂര്‍ണ രൂപം താഴെ:
അല്ലു അര്ജുന് ആരാധകര്‍ എന്നവകാശപ്പെടുന്ന സംഘത്തിന്റെ ആക്രമണത്തില്‍ നാലാമത്തെ ആളെയും അറസ്റ്റ് ചെയ്തു.. തിരുവനന്തപുരം സ്വദേശി രഞ്ജു..തെറി വിളിക്കുമ്പോള്‍ രഞ്ജുവിനു കാര്‍ത്തിക് ശിവ എന്ന പേരും അല്ലു അര്‍ജുന്റെ മുഖവും.. എന്നെ പിന്തുണച്ചെത്തിയ ദീപ ടീച്ചറെയും, സന്ധ്യയെയും ഫെമിനിച്ചി ദോഷങ്ങള്‍ പഠിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു..ഇത് നിര്‍ത്താറായില്ലേ പ്രശസ്തി മോഹമല്ലേ ചെറുപ്പക്കാരുടെ ജീവിതം കളഞ്ഞില്ലേ എന്നൊക്കെ ചോദിക്കുന്നവരോട്, ആത്മാഭിമാനത്തിനു എക്സ്പയറി ഡേറ്റ് ഇല്ല.. ആര് ജാമ്യം എടുത്താലും ഇനി എത്ര തെറി കേട്ടാലും ഉണ്ടാവുകയും ഇല്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications