മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപര്‍ണ പ്രശാന്തിക്കെതിരെ സൈബര്‍ ആക്രമണം, അറസ്റ്റിലായവര്‍ നാലായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ യുവതിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ നാലാംപ്രതിയെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുവല്ലം വണ്ടിക്കട ശാന്തിപുരം സജിഭവനില്‍ രഞ്ജു (24) നെയാണ് ഐടി നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

അങ്ങാടിപ്പുറത്ത പി ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തിയുടെ ഫെയ്സ്ബുക്ക് പേജിലാണ് അശ്ലീല കമന്റുകളും ഭീഷണിയും ഇട്ടത്. ഇതിനെതിരേ നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് മെയ് 27ന് കേസെടുത്തിരുന്നു. അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ച് അപര്‍ണ ഇട്ട പോസ്റ്റിനെതിരേയാണ് ലൈംഗിക ചുവയോടെയും മാനഹാനിവരുത്തുന്ന തരത്തിലും പോസ്റ്റുകള്‍ നിറഞ്ഞതെന്ന് അപര്‍ണ പ്രശാന്തി നല്‍കിയപരാതിയിലുണ്ട്.

Ranju

സംഭവത്തില്‍ സിനിമ നിരൂപക കൂടിയായ അപര്‍ണ പൊലീസിലും സൈബര്‍സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും കമന്റുകള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെഅപമാനിക്കല്‍, അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിക്കല്‍, ഭീഷണി തുടങ്ങിയവക്കുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.അതേസമയം പ്രതിയുടെ അറസ്റ്റിനെ തുടര്‍ന്നും അപര്‍ണ പ്രശാന്തി പുതിയ ഫേ്‌സ്ബുക്ക് പോസ്റ്റിട്ടുണ്ട്, പൂര്‍ണ രൂപം താഴെ:

അല്ലു അര്‍ജുന്‍ ആരാധകര്‍ എന്നവകാശപ്പെടുന്ന സംഘത്തിന്റെ ആക്രമണത്തില്‍ നാലാമത്തെ ആളെയും അറസ്റ്റ് ചെയ്തു.. തിരുവനന്തപുരം സ്വദേശി രഞ്ജു..തെറി വിളിക്കുമ്പോള്‍ രഞ്ജുവിനു കാര്‍ത്തിക് ശിവ എന്ന പേരും അല്ലു അര്‍ജുന്റെ മുഖവും.. എന്നെ പിന്തുണച്ചെത്തിയ ദീപ ടീച്ചറെയും, സന്ധ്യയെയും ഫെമിനിച്ചി ദോഷങ്ങള്‍ പഠിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു..ഇത് നിര്‍ത്താറായില്ലേ പ്രശസ്തി മോഹമല്ലേ ചെറുപ്പക്കാരുടെ ജീവിതം കളഞ്ഞില്ലേ എന്നൊക്കെ ചോദിക്കുന്നവരോട്, ആത്മാഭിമാനത്തിനു എക്‌സ്പയറി ഡേറ്റ് ഇല്ല.. ആര് ജാമ്യം എടുത്താലും ഇനി എത്ര തെറി കേട്ടാലും ഉണ്ടാവുകയും ഇല്ല.

Malappuram
English summary
Malappuram Local News; Cyber attack against Aparna Prasanthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X