ഹജ്ജ് ചെയ്ത് വരുന്നതിനിടെ മലപ്പുറം സ്വദേശി ജിദ്ദ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: ബന്ധുക്കള്‍ക്കൊപ്പം ഹജ്ജ് കര്‍മം നിര്‍വഹിച്ച് തിരിച്ചു നാട്ടിലേക്കു വരുന്നതിനിടെ മലപ്പുറം സ്വദേശി ജിദ്ദ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പെരിന്തല്‍മണ്ണ നാട്യമംഗലം ചുണ്ടമ്പററയിലെ പരേതനായ കള്ളിയാട്ടില്‍ അലവിയുടെ മകന്‍ മൊയ്തീന്‍ ഹാജി(59) യാണ് ജിദ്ദ വിമാനതാവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചത്.
മലപ്പുറം മഅദിന്‍ ഹജ്ജ് ഗ്രൂപ്പ് മുഖേനെ ഭാര്യ, മകള്‍, സഹോദരി എന്നിവര്‍ക്കൊപ്പം ഹജ്ജ് നിര്‍വ്വഹിച്ച് ഇന്നലെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ രാവിലെ പതിനൊന്നോടെ നെടുമ്പാശേരിയില്‍ എത്തേണ്ടതായിരുന്നു.

മരിച്ച മൊയ്തീന്‍ ഹാജി(59)
ഭാര്യ: പാറമ്മല്‍ ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് മുസ്തഫ, മുഹമ്മദാലി ശിഹാബ് അഹ്‌സനി, റുഖിയ, സൈതലവി, അബ്ദുല്‍ റഷീദ്. മരുമക്കള്‍: ഫാത്തിമത്ത് സുഹറ മാടായി പറമ്പില്‍ (ചുണ്ടമ്പറ്റ), ഷഹീറ എടത്തോള്‍ (കരിങ്ങനാട്), ഹംസ തോണിക്കടവത്ത് (നാട്യമംഗലം), ഫൗസിയ വാക്കടപറമ്പില്‍ (ചുണ്ടമ്പറ്റ), ജസീല ജാസ്മിന്‍ പന്തപ്പിലാക്കല്‍(എടയൂര്‍).
ഭാര്യയും മക്കളും ഒത്ത് കുടുംബസമേതമാണ് പരേതനായ കള്ളിയാട്ടില്‍ അലവിയുടെ മകന്‍ മൊയ്തീന്‍ ഹാജി(59) ഹജ് നിര്‍വഹിക്കാന്‍ പോയത്.
നാട്ടിലെയും അയല്‍വാസികളുമായ മറ്റു ചിലരും സംഘത്തിലുണ്ടായിരുന്നു. മലപ്പുറം മഅദിന്‍ ഹജ്ജ് ഗ്രൂപ്പ് മുഖേനെ നാട്ടിലുള്ളവരോടൊപ്പം മൊയ്തീന്‍ഹാജിയും ഹജ് നിര്‍വഹിക്കാന്‍ പോയത്.












Click it and Unblock the Notifications