മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കുതിരലായം തകര്‍ത്തു: ഡിജിപി റിപ്പോര്‍ട്ട് തേടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കുതിരലായം തകര്‍ത്ത സംഭവത്തില്‍ ഡിജി ബി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി വളപ്പിലെ ബ്രിട്ടീഷ് നിര്‍മിത കുതിരലായം തകര്‍ത്ത സംഭവത്തിലാണ് തിരൂരങ്ങാടി പോലീസിനോട് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.


വിഷയം അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റെ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ഇമെയില്‍ സന്ദേശം ഇന്നലെ തിരൂരങ്ങാടി പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലാ പൈതൃക സംരക്ഷണ സമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പി നിര്‍ദേശം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് പിറകിലായി ഒരു നൂറ്റാണ്ടിലധികമായി സ്ഥിതി ചെയ്തിരുന്ന കുതിരലായം അനുമതിയില്ലാതെ കഴിഞ്ഞ മേയ് 29നാണ് ആശുപത്രി അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തത്. ഒരുകാലഘട്ടത്തിന്റെ ചരിത്രവും സംസ്‌കാരവും അതിലുപരി സ്വതന്ത്ര സമരത്തിന്റെ വീറുറ്റ സ്മരണ കളുറങ്ങുന്ന കെട്ടിടം കൂടിയായിരുന്നു ഇത്.

dgpreport

ബ്രിട്ടീഷ് പട്ടാള മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന കുതിരകളെ കെട്ടിയിരുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി വളപ്പിലെ ഈ കുതിരാലായത്തിലായിരുന്നു. ആശുപത്രിക്ക് പാര്‍ക്കിംഗ് ഒരുക്കുന്നതിന്റെ ഭാഗമായാണ് കുതിരലായം അധികൃതര്‍ പൊളിച്ച് നീക്കിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്‌സ് കമ്മീഷന്‍ എന്ന സംഘടനയാണ് ഇതിന്റെയെല്ലാം നവീകരണവും നിയന്ത്രണവും ഇപ്പോഴും നിര്‍വ്വഹിക്കുന്നത്. 2013-ല്‍ ഇവര്‍ തിരൂരങ്ങാടി സന്ദര്‍ശിച്ചിരുന്നു.

അതേ സമയം ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം വിവരങ്ങളന്വേഷിച്ചെത്തിയ പോലീസിനോട് ആശുപത്രി അധികൃതര്‍ സഹകരിച്ചില്ലെന്നാണ് അറിയുന്നത്. വിഷയത്തില്‍ ഒന്നും പറയാനില്ലെന്ന മറുപടി മാത്രമാണ് നല്‍കിയതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Malappuram
English summary
malappuram local news dgp seeks report on local issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X