മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിവി അൻവർ എംഎൽഎയുടെ പേരിൽ വീണ്ടും അഴിമതി ആരോപണം; ചലച്ചിത്രമേളയില്‍ അഞ്ചുലക്ഷത്തിന്റെ വെട്ടിപ്പ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ നേതൃത്വത്തില്‍ നടന്ന ഐ.എഫ്.എഫ്.കെ നിലമ്പൂര്‍ മേഖലാ ചലച്ചിത്രമേളയില്‍ അഞ്ചുലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായി ആരോപണം. പി.വി അന്‍വര്‍ എംഎല്‍എ ചെയര്‍മാനും സിപിഎം ഏരിയാ സെക്രട്ടറി ഇ പത്മാക്ഷന്‍ കണ്‍വീനറും ഏരിയാ കമ്മിറ്റി അംഗം മാട്ടുമ്മല്‍ സലീം ട്രഷററുമായ സംഘാടകസമിതിയാണ് തിയറ്റര്‍ വാടക ഇനത്തില്‍ അഞ്ചുലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.

നികുതിവെട്ടിപ്പില്‍ വിജിലന്‍സ് കേസില്‍ പ്രതിയായ തിയറ്റര്‍ ഉടമക്ക് 5.5 ലക്ഷം രൂപ വഴിവിട്ട് അധികമായി നല്‍കിയത്. ഡെലിഗേറ്റ് ഫീസായ 3,72,300 രൂപ അനധികൃതമായി മാസങ്ങളോളം കൈവശംവെച്ചും സംഘാടകസമിതി സാമ്പത്തിക ക്രമക്കേട് നടത്തി. ഡെലിഗേറ്റ് ഫീസ് തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ചലച്ചിത്ര അക്കാദമി അറിയച്ചപ്പോള്‍ മാത്രമാണ് പണം അടക്കാന്‍പോലും തയ്യാറായത്.

Malappuram

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ ഷൗക്കത്ത് ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് അംഗമായിരിക്കെ 2015ല്‍ ആദ്യമായി മേഖലാ ചലച്ചിത്രമേള നിലമ്പൂരിലെത്തുന്നത്. നിലമ്പൂര്‍ ഫെയറിലാന്റ് തിയറ്ററിലെ രണ്ടു സ്‌ക്രീനുകളിലായി 37 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. തിയറ്റര്‍വാടകയായി രണ്ട് ലക്ഷം രൂപ നല്‍കി. 2016ല്‍ തിയറ്റര്‍വാടകയില്‍ 15,000 രൂപയുടെ വര്‍ധനവ് വരുത്തി. 2017ല്‍ 15,000 രൂപ വര്‍ധിപ്പിച്ച് 2.35 ലക്ഷമായിരുന്നു വാടക നല്‍കേണ്ടിയിരുന്നത്.

ഇതിനു പകരം 7.50 ലക്ഷമാണ് തിയറ്റര്‍ ഉടമക്ക് നല്‍കിയത്. അതേസമയം മുന്‍ വര്‍ഷങ്ങളിലെ 37 സിനിമകള്‍ക്കു പകരം 29 സിനിമകള്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചതും. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രനു ചലച്ചിത്ര അക്കാദമിയില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഐ.എഫ്.എഫ്.കെ നിലമ്പൂര്‍ മേഖലാ ചവലച്ചിത്രമേളയിലെ സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തുവന്നത്. അതേസമയം തിയറ്റര്‍ വാടക അടക്കമുള്ളതില്‍ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്നും സംഘാടകസമിതിക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും ചലച്ചിത്ര അക്കാദമി അധികൃതര്‍ വ്യക്തമാക്കി. ഇത്തവണ മേഖലാ ചലച്ചിത്രമേള നിലമ്പൂരില്‍ നിന്നും കോഴിക്കോടേക്ക് മാറ്റുകയും ചെയ്തിരുന്നു.

നികുതിവെട്ടിപ്പിന് വിജിലന്‍സ് കേസില്‍ പ്രതിയാണ് ഫെയറിലാന്റ് തിയറ്റര്‍ ഉടമ തങ്കരാജ്. വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിയറ്ററിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കിയിരുന്നെങ്കിലും കോടതിയെ സമീപിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുന്നത്. 2016ല്‍ നഗരസഭയിലും തിയറ്ററുകളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് തെളിഞ്ഞത്. തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ കബാലി സിനിമ തിയറ്റര്‍ നിറഞ്ഞോടുമ്പോഴും ഒറ്റ ദിവസം പോലും ഹൗസ് ഫുള്ളായില്ലെന്നായിരുന്നു ദിവസ വരുമാന റിപ്പോര്‍ട്ട്.

ഫെയറിലാന്‍ഡ്, ജ്യോതി തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച കബാലിയുടെ ആറു ദിവസത്തെ കളക്ഷന്‍ പരിശോധിച്ചതില്‍ തന്നെ രണ്ടു തീയേറ്ററുകളിലായി നാലരലക്ഷത്തിലേറെ രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് തീയേറ്റര്‍ ഉടമകള്‍ നല്‍കിയ ദിവസ കളക്ഷന്‍ റിപ്പോര്‍ട്ടും നഗരസഭയില്‍ നല്‍കിയ റിപ്പോര്‍ട്ടും തമ്മില്‍ വലിയ അന്തരമായിരുന്നു. വിതരണക്കാര്‍ക്ക് യഥാര്‍ഥ കണക്കു നല്‍കുകയും നികുതി വെട്ടിപ്പിനായി നഗരസഭക്ക് മറ്റൊരു കണക്കും നല്‍കുകയുമാണ് ചെയ്തിരുന്നത്.

സിനിമാ തീയേറ്ററുകളില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് അന്നത്തെ നഗരസഭാ സെക്രട്ടറി കെ. പ്രമോദ് ഉള്‍പ്പെടെ എട്ടു നഗരസഭാ ജീവനക്കാര്‍ക്കും രണ്ട് തിയറ്റര്‍ മാനേജര്‍മാരുമടക്കം 10 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറി അടക്കമുള്ള ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും വിജിലന്‍സ് ശുപാര്‍ശ ചെയ്തതായും പറയുന്നു.

Malappuram
English summary
Malappuram Local News corruption in film festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X