മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം: മത്സ്യത്തൊഴിലാളികളുടെ തോണി കടലില്‍ മറിഞ്ഞുതിരിച്ചുകിട്ടിയത് ജീവന്‍ മാത്രം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി അഴിമുഖത്ത് ശക്തമായ തിരയിപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ തോണി കടലില്‍ മറിഞ്ഞു, തിരിച്ചുകിട്ടിയത് ജീവന്‍ മാത്രം, തോണിയും വലയും എഞ്ചിനും കടലെടുത്തു, ജീവന്‍ രക്ഷിച്ചത് ലൈഫ് ജാക്കറ്റ്, ഫിഷറീസ് റസ്‌ക്യൂ ബോട്ടില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനവും തുണയായി. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍.

അപകടത്തില്‍പ്പെട്ട മൂന്ന് മത്സ്യതൊഴിലാളികളെ ഫിഷറീസ് റസ്‌ക്യൂ വിഭാഗമാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്. താനൂര്‍ ഉണ്ണിയാലില്‍ നിന്നും മത്സ്യ ബന്ധനത്തിനു പോയ കമ്മുട്ടകത്ത് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള തവക്കല്‍ത്തു അലള്ളാ എന്ന ഫൈബര്‍ തോണിയാണ് പൊന്നാനി അഴിമുഖത്തിനു പടിഞ്ഞാറ് കടലില്‍ അപകടത്തിപെട്ടു മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന പറവണ്ണ സ്വദേശികളായ കുട്ടാത്ത് ഹനീഫ (47), കുട്ടാത്ത് അബ്ദുള്ളക്കുട്ടി(50), പുത്തന്‍പുരയില്‍ ശിഹാബ് (31) എന്നീ മത്സ്യതൊഴിലാളികളെയാണ് ഫിഷറീസ് റസ്‌ക്യൂ ബോട്ടില്‍നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ രക്ഷപ്പെടുത്തി പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചത്.

fisherman

അപകടത്തില്‍ പെട്ട തോണിയും വലയും എഞ്ചിനും നഷ്ടപെട്ടെങ്കിലും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചതിനാലാണ് ജീവന്‍ പിടിച്ച് നില്‍ക്കാനയതെന്ന് രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ പറഞ്ഞു. പൊന്നാനിയില്‍ ഒരാഴ്ച മുമ്പ് അഴിമുഖത്ത് കെട്ടിയിട്ടിരുന്ന വള്ളങ്ങള്‍ കടലിലേക്കൊഴുകിപ്പോയി കോടികളുടെ നാശനഷ്ടം സംഭവിച്ചിരുന്നു.

പൊന്നാനിഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍, അസി: ഡയറക്ടര്‍ ബി എസ് രാജു ആനന്ദ് എന്നിവരുടെ നിര്‍ദ്ദേശമനുസരിച്ച് പെറ്റിയാര്‍ഡ്ഓഫീസര്‍ സി.ബാബുരാജ് സീറസ്‌ക്യൂ ഗാര്‍ഡുമാരായ കെ.സലീം ,എ പി ജാഫറലി, എം പി അന്‍സാര്‍ ബോട്ടുജീവനക്കാരായ ഇബ്രാഹിം, നാസര്‍, ശിഹാബ്.എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.(ഫോട്ടോ അടിക്കുറിപ്പ്)

Malappuram
English summary
Malappuram Local News fishing boat accident in ponnani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X