മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതബാധിതരെ സഹായിക്കാന്‍ അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നു, ഓണ്‍ലൈനായും സാധനങ്ങള്‍ അയക്കാം!!

Google Oneindia Malayalam News

മലപ്പുറം: മഴക്കെടുതിയും പ്രകൃതിക്ഷോഭവും മൂലം ദുരിതത്തിലായവര്‍ക്കും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വിതരണം ചെയ്യാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നു. പുതിയതും ഉപയോഗിക്കുവാന്‍ പറ്റുന്നതുമായ വസ്തുക്കള്‍ മാത്രമാണ് ശേഖരിക്കുന്നത്.

നേരിട്ട് സാധനം എത്തിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ ബുക്ക് ചെയ്ത് അയക്കാം. വ്യക്തികള്‍, മതസാമൂഹിക രാഷ്ര്ടീയ ജീവകാരുണ്യ കലാകായിക സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ വിഭവ ശേഖരണത്തില്‍ പങ്കാളികളാവണമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ അഭ്യര്‍ത്ഥിച്ചു.

അവശ്യവസ്തുക്കള്‍ നല്‍കാനുദ്ദേശിക്കുന്നവര്‍ക്ക് ജില്ലാ കളക്ടര്‍, സിവില്‍ സേ്റ്റഷന്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ സാധനങ്ങള്‍ അയക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം 04832736320, 04832736326, ടോള്‍ഫ്രീ. നമ്പര്‍ -1077 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

എന്തൊക്കെ അയക്കാം?

എന്തൊക്കെ അയക്കാം?

സ്‌ക്കളുകളിലേക്ക് ബെഞ്ചുകള്‍ , ഡസ്‌ക്കുകള്‍ , ബ്ലാക്ക് ബോര്‍ഡുകള്‍ , സ്‌ക്കൂള്‍ സേ്റ്റഷനറി കിറ്റുകള്‍ തുടങ്ങിയവയും കുട്ടികള്‍ക്ക് പേന , പെന്‍സില്‍ , നോട്ടുപുസ്തകങ്ങള്‍, , ബാഗ്, ചെരുപ്പുകള്‍ , ഇന്നര്‍വേഴ്‌സ് , വസ്ത്രങ്ങള്‍ , പഠനോപകരണങ്ങള്‍ തുടങ്ങിയവയും സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ , ഇന്നര്‍വെയര്‍ , സാരികള്‍ , നൈറ്റി തുടങ്ങിയവയും പ്രായമായവര്‍ക്ക് പുതപ്പുകള്‍ , കമ്പിളി വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുളള വസ്ത്രങ്ങള്‍ , ചെരുപ്പുകള്‍ തുടങ്ങിയവയും റെയിന്‍കോട്ട് , ഗംബൂട്ട് , ഗ്ലൗസ്, പ്ലേറ്റ് , ഗ്ലാസ് , പാത്രങ്ങള്‍ , പായ , തലയിണ , കട്ടില്‍ , ബെഡ് , ടേബിള്‍ , ബെഞ്ച് , കസേര, സ്റ്റൂള്‍ , ഫസ്റ്റ് എയ്ഡ് കിറ്റ്, ഗ്യാസ് അടുപ്പുകള്‍ , എമര്‍ജന്‍സി ലൈറ്റുകള്‍ , ടോര്‍ച്ച് , ബാസ്‌ക്കറ്റ്, കപ്പുകള്‍ , വാഷിംങ്ങ് സോപ്പ് , ബാത്ത് സോപ്പ്, മെഴുകുതിരി, തീപ്പെട്ടി, ഡെറ്റോള്‍ , ഫിനോയില്‍ , ബ്ലീച്ചിംങ്ങ് പൗഡര്‍ , കൊതുകുതിരി , ടൂത്ത് പേസ്റ്റ് , ടൂത്ത് ബ്രഷ് , മണ്ണെണ്ണ/ഗ്യാസ് അടുപ്പുകള്‍ ,ടോയിലറ്റ് ബ്രഷ് , ചായ/കാപ്പിപ്പൊടികള്‍ , ഒആര്‍എസ് പാക്കുകള്‍ തുടങ്ങിയ വസ്തുക്കളുമാണ് ശേഖരിക്കുന്നത്.

ദുരിതാശ്വാസ നിധിയിലേക്കു മികച്ച പ്രതികരണം

ദുരിതാശ്വാസ നിധിയിലേക്കു മികച്ച പ്രതികരണം

കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്കു ജില്ലയില്‍ നിന്നു മികച്ച പ്രതികരണം. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമുള്‍പ്പെടെയുള്ളവര്‍ സഹായമഭ്യര്‍ത്ഥിച്ചത്. ഇന്നലെ സ്വകാര്യ വ്യക്തികളും വിവിധ സ്ഥാപനങ്ങളും സംഘടനകളും മലപ്പുറം കലക്ടറേറ്റിലെത്തി ധനസഹായം കൈമാറി. പലരും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു അക്കൗണ്ട് മുഖേനെ കൈമാറി. മലപ്പുറം എ.എം. മോട്ടേഴ്‌സിലെ മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്നു 17,74,464 രൂപ മലപ്പുറം ജില്ല കളക്ടര്‍ അമിത് മീണക്ക് കൈമാറി.

നാടിനൊരു കൈത്താങ്ങ്

നാടിനൊരു കൈത്താങ്ങ്

ജീവനക്കാര്‍ അവരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതബാധിതര്‍ക്കായി നീക്കിവെക്കുന്നു. 8,87,232 രൂപ ജീവനക്കാരും തതുല്യമായ തുക മാനേജ്മന്റ്‌റും സ്വരൂപിച്ചു. ഇതില്‍ പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 7,74,464 രൂപ കളക്ടറുടെ പ്രാദേശിക ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്തു. ഇതിനു പുറമെ വയനാടിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ 16 വീടുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ എ.എം.മോട്ടേഴ്‌സ് എത്തിക്കും. പി.ഉബൈദുള്ള എം.എല്‍.എയുടെ സാനിധ്യത്തില്‍ എ.എം. മോട്ടേഴ്‌സ് ഫൌണ്ടിംഗ് പാര്‍ട്ട്‌നര്‍ അയമോന്‍ മുഹമ്മദ്, സി.ഇ.ഒ. നിഹാസ് കെ.എം, മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇക്ബാല്‍, പാര്‍ട്ട്‌നര്‍ ജംശീദ് കെ.എം എന്നിവരാണ് കൈമാറിയത്.

സഹായഹസ്തങ്ങൾ

സഹായഹസ്തങ്ങൾ

അഴിഞ്ഞിലം മയൂഖം റസിഡന്റ്‌സ് അസോസിയേഷന്‍ 10001, താമരക്കുഴി റസിഡന്റ് അസോസിയേഷന്‍ 50000, കൈറ്റ് ജില്ലാ കോഓഡിനേറ്റര്‍ ടി.കെ. അബ്ദുല്‍ റഷീദ്, അദ്ദേഹത്തിന്റെ മാതാവ് സി.എച്ച് മറിയവും ചേര്‍ന്ന് 25000, മലപ്പുറം ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ മഹിളാ പ്രധാന്‍ ഏജന്റുമാര്‍ ചേര്‍ന്ന്് 50000, വിളയില്‍ പറപ്പൂര്‍ വിദ്യാപോഷിണി എ.യു.പി സ്‌കൂളിലെ സയന്‍സ് ക്ലബ് 30000, മലപ്പുറം ഷെല്‍ട്ടര്‍ 200000, ഹിന്ദു സമാജ് മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി 3728.50 രൂപ എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ചത്. സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കലക്ടറേറ്റിലെത്തി നേരിട്ടു തുക കെമാറാം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫിനാന്‍സ്, എന്ന പേരില്‍ ചെക്കായും ഡ്രാഫ്റ്റായും നേരിട്ടുമെത്തിക്കാം.

ദുരിതാശ്വാസ ക്യാമ്പില്‍ കോണ്‍ഗ്രസ് സഹായം

ദുരിതാശ്വാസ ക്യാമ്പില്‍ കോണ്‍ഗ്രസ് സഹായം

നൂറിലേറെ ആദിവാസികള്‍ താമസിക്കുന്ന ഓടക്കയം ദുരിതാശ്വാസ ക്യാമ്പില്‍ ഡി.സി.സിയുടെ നിര്‍ദേശ പ്രകാരം ഊര്‍ങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സഹായമെത്തിച്ചു. ക്യാമ്പിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഭക്ഷണത്തിനാവശ്യമായ അരിയും കോഴിയിറച്ചിയും മറ്റു സാധനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.ടി. റഷീദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബെര്‍ണാഡ് മരിയ, സുനിത മനോജ്, ബെന്നി പനംപിലാവ്, സ്റ്റാറ്റസ് മീത്തിക്കുന്നേല്‍, വി.പി.അബ്ദുറഷീദ് നേതൃത്വം പൊന്നാനിയില്‍ കടല്‍ കരയിലേക്ക് കയറുന്നു നല്‍കി. തിങ്കളാഴ്ച വൈകീട്ട് ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ് ക്യാമ്പ് സന്ദര്‍ശിച്ചു. മണ്ഡലം പ്രസിഡന്റ് സി.ടി.റഷീദ്, യു.ജാഫര്‍, പി.സി.ബിജു ജോര്‍ജ്, മുഹമ്മദ് എടക്കാട്ടുപറമ്പ്, റഷീദ് കിണറടപ്പന്‍ സംബന്ധിച്ചു.

സഹായവുമായി ഡി.എല്‍.എസ്.എ

സഹായവുമായി ഡി.എല്‍.എസ്.എ

മഴക്കെടുതികള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹായമെത്തിക്കുന്നു. ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, കോടതി ജീവനക്കാര്‍, ബാര്‍ അസോസിയേഷന്‍, അഡ്വക്കറ്റ് ക്ലാര്‍ക്‌സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് സഹായമെത്തിക്കുന്നത്. മൂന്നു ലക്ഷം രൂപയാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. കുറുമ്പലങ്ങോട് വില്ലേജിലെ പുള്ളിപ്പാടം, യത്തീംഖാന ക്യാമ്പുകളില്‍ ഇന്ന് വൈകീട്ട് കട്ടില്‍, തലയണ, എമര്‍ജന്‍സി ലാമ്പുകള്‍, പാത്രങ്ങള്‍ എന്നിവ വിതരണം ചെയ്യും. നിലവില്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പാരാലീഗല്‍ വളണ്ടിയര്‍മാര്‍ സേവനം ചെയ്തുവരുന്നതായി സെക്രട്ടറി സബ് ജഡ്ജ് ആര്‍ മിനി പറഞ്ഞു.

എരുമമുണ്ട ക്യാമ്പിലേക്ക് മെഡിക്കല്‍ സംഘം

എരുമമുണ്ട ക്യാമ്പിലേക്ക് മെഡിക്കല്‍ സംഘം

മഴക്കെടുതികള്‍ രൂക്ഷമായി നിലമ്പൂര്‍ എരുമമുണ്ടയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഏഴ് ഡോക്ടര്‍മാരടങ്ങിയ സംഘം പോയി. മൈക്രോബയോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, സൈക്യാട്രി വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സേവനത്തിനായി പുറപ്പെട്ടത്. ഡോക്ടര്‍മാരെ കൂടാതെ സംഘത്തില്‍ മെഡിക്കല്‍ കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സാനിറ്റേഷന്‍, കുടിവെള്ളം, ശുചീകരണം, ബോധവത്ക്കരണം, മെഡിക്കല്‍ സഹായം എന്നിവ സംഘം ലഭ്യമാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ അയക്കുമെന്ന് പ്രിന്‍സിപ്പല്‍ എം.പി.ശശി പറഞ്ഞു.

കേരളത്തിന് കൈത്താങ്ങാകാം

കേരളത്തിന് കൈത്താങ്ങാകാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028

Malappuram
English summary
Malappuram Local News: Flood relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X