മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കവര്‍ച്ചക്കെത്തിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍: സംഭവം മഞ്ചേരിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കവര്‍ച്ചെക്കെത്തിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ മഞ്ചേരിയില്‍ മാരകായുധങ്ങളുമായി പിടിയില്‍, നാലുപേര്‍ രക്ഷപ്പെട്ടു. ക്വട്ടേഷന്‍ സംഘാംഗങ്ങളെന്ന് സംശയിക്കുന്ന രണ്ടുപേരെ മഞ്ചേരിയില്‍നിന്നും മാരകായുധങ്ങളുമായി നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. തമിഴ്‌നാട് സ്വദേശികളായ ഗൂഡല്ലൂര്‍ കൂത്തുപറമ്പ് പ്രദീപ് (34), കാഞ്ചിപുരം സ്വദേശി സതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ആറംഗ സംഘത്തിലെ നാലു പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും കവര്‍ച്ചക്ക് ഉപയോഗിക്കുന്ന പാര, വടിവാള്‍, ക്ലോറോഫോം, കൈയ്യുറ, മാസ്‌ക് ,കയര്‍, നായകളെ മയക്കുന്നതിനുള്ള ഭക്ഷണം എന്നിവ കണ്ടെടുത്തു.

മഞ്ചേരി ചെങ്ങണ ബൈപ്പാസ് റോഡില്‍ കവളങ്ങാട് അസമയത്ത് കണ്ടെത്തിയ സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ സംഘത്തിലെ നാലു പേര്‍ ബൈപ്പാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മുസ്ലിയാരകത്ത് യൂസഫ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ കാര്‍ പിന്നീട് പാണ്ടിക്കാട് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ച രണ്ടു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് രക്ഷപ്പെട്ട നാലു പേരെ സംബന്ധിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ സംഘം പ്രദേശത്തെ ഒരു വീട്ടില്‍ കവര്‍ച്ച നടത്താനായി എത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ എട്ടിന് അനക്കയം പുള്ളീലങ്ങാടി സ്വദേശി ഗോപകുമാറിന്റെ വീട്ടില്‍ സമാന രീതിയില്‍ എത്തിയ സംഘം മോഷണം നടത്തിയിരുന്നു. ഈ സംഘവുമായി അറസ്റ്റിലായവര്‍ക്ക് ബന്ധുമുള്ളതായി സംശയിക്കുന്നു. കവര്‍ച്ചാ സംഘത്തിന് പ്രാദേശികമായ സഹായം ലഭിച്ചിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

roberry-1

അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി സി ഐ എന്‍ ബി ഷൈജു, എസ് ഐ കറുത്തേടത്ത് ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, പി സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരും അഡീഷണല്‍ എസ് ഐ ഷാജിമോന്‍, എഎസ്‌ഐ അമ്മദ്, സീനിയര്‍ സിപിഒ സുരേന്ദ്രന്‍, സിപിഒമാരായ ദിനേശ്, വേണു, സന്ദീപ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Malappuram
English summary
Malappuram Local News gang arrested with weapons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X