കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നു; എത്തുന്നത് ആന്ധ്രയിൽ നിന്ന് മംഗലാപുരംം വഴി, 2 പേർ അറസ്റ്റിൽ
മലപ്പുറം: ആന്ധ്രയില്‍നിന്നും കുറഞ്ഞ വിലക്ക് വാങ്ങുന്ന കഞ്ചാവ് മംഗലാപുരം, ഉഡുപ്പി മേഖലകളിലെ ലോഡ്ജുകളിലും രഹസ്യകേന്ദ്രങ്ങളിലും സൂക്ഷിച്ച ശേഷം കേരളത്തിലേക്ക് പ്രത്യേകം ഏജന്റുമാര്‍വഴി വിതരണം നടക്കുന്നു. സംഘത്തിലെ രണ്ടംഗ സംഘത്തെ 40 കിലോഗ്രാം കഞ്ചാവുമായി ഇന്നലെ നിലമ്പൂരില്‍ അറസ്റ്റ് ചെയ്തു.
അന്തര്‍ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ രണ്ടുപേരെയാണ് നിലമ്പൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മംഗള്‍ പാടി സ്വദേശി മുഷ്താഖ് അഹമ്മദ് എന്ന മുത്തു (31), ഉപ്പള നാട്ടെക്കല്‍ സ്വദേശി സിദ്ദീഖ് മന്‍സില്‍ ഇബ്രാഹിം സിദ്ദിഖ് (26) എന്നിവരെയാണ് നിലമ്പൂര്‍ സി ഐ കെ എം ബിജുവും സംഘവും അറസ്റ്റ് ചെയ്തത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് അതിര്‍ത്തികള്‍ വഴി ചെറു വാഹനങ്ങളില്‍ കഞ്ചാവു കടത്തുന്നുവെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ്് നിലമ്പൂര്‍ കോടതിപ്പടി കൊളക്കണ്ടം റോഡില്‍ വെച്ച് പ്രതികള്‍ പിടിയിലാവുന്നത്.
പ്രതികള്‍ കഞ്ചാവു കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ നിന്നും കുറഞ്ഞ വിലക്ക് വാങ്ങുന്ന കഞ്ചാവ് മംഗലാപുരം, ഉഡുപ്പി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും മറ്റു രഹസ്യ കേന്ദ്രങ്ങളിലും സംഭരിച്ച് ഏജന്റുമാര്‍ മുഖേന കേരളത്തിലെ വിവിധയിടങ്ങളിലേക്ക് ചെറുവാഹനങ്ങളില്‍ എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
കേരളത്തിലെ റിസോര്‍ട്ടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്പന ഇത്തരത്തില്‍ എത്തിക്കുന്നവായണ്. പിടിയിലായ മുഷ്താഖ് അഹമ്മദിന്റെ പേരില്‍ നേരത്തെ 12 കിലോ കഞ്ചാവു കടത്തിയതിനും ഒരു വധശ്രമത്തിനും കേസ്സുകളുണ്ട്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications