മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരൂരില്‍ കഞ്ചാവ് മാഫിയയുടെ വിളയാട്ടം: യുവാവിന്റെ കൈപ്പത്തി വെട്ടി, പ്ലസ്ടു വിദ്യാര്‍ത്ഥിയെ കുത്തി!

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരൂരില്‍ ഒരേദിവസം രണ്ട് ക്രൂരകൃത്യങ്ങള്‍. കഞ്ചാവുമാഫിയ യുവാവിന്റെ കൈപ്പത്തി വെട്ടുകയും റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ കൗമരക്കാരനെ കുത്തിപേഴ്‌സ് കവരുകയും ചെയ്തത് ഒരേദിവസമാണ്. കഴിഞ്ഞ ദിവസം രാത്രി തിരൂര്‍ മുന്‍സിപ്പല്‍ ബസ്റ്റാന്റിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കഞ്ചാവുമാഫിയ ഹോട്ടല്‍ തൊഴിലാളിയായ യുവാവിന്റെ കൈപ്പത്തി വെട്ടിയത്.ഇതിനുപിന്നാലെ പ്ലാറ്റ്‌ഫോം മുറിച്ചു കടക്കുന്നതിനിടയില്‍ കൗമാരക്കാരനെ കത്തികൊണ്ടു കുത്തി പഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്നതാണ് മറ്റൊരു സംഭവം. രണ്ടും ഒരേ രാത്രിയിലാണ് നടന്നത്.

ബസ്റ്റാന്റില്‍ വച്ച് കന്‍മനം കുറുങ്കാട് കാവുമ്പുറത്ത് മുനീറിനാണ് (27) കൈപ്പത്തിക്ക് വെട്ടേറ്റത്. മൂന്നു തവണ വെട്ടി. മുനീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴൂര്‍ റോഡില്‍ നിന്നും റെയില്‍വെ പ്ലാറ്റ്‌ഫോം മുറിച്ചു കടക്കുന്നതിനിടെയാണു വെന്നിയൂര്‍ കോഴിക്കല്‍ അബ്ദു സമദിന്റെ മകന്‍ മുഹമ്മദ് ഫാസിലിന്(17) പിടിച്ചുപറിക്കാരുടെ കുത്തേറ്റത്.

ganjamafiaattack

അക്രമത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഫാസിലിന്റെ രണ്ട് കാലിനും, കൈകള്‍ക്കും മാരകമായി പരുക്കേറ്റു. വലതു കയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ തിരൂര്‍ റെയില്‍ വേ സേ്റ്റഷന് കിഴക്ക് ഭാഗത്ത് വെച്ചാണ് ആക്രമണം നടന്നത് കരാട്ടെ അധ്യാപകനൊപ്പം തിരൂരിലെത്തിയ ഫാസില്‍ മഴ കാരണം കടത്തിണ്ണയില്‍ കയറി നിന്നു. ഈ സമയം മദ്യപിച്ചെത്തിയ ആറോളം വരുന്ന സംഘം കരാട്ടെ അധ്യാപകനായ സുമേശില്‍ നിന്നും പണം ആവശ്യപ്പെടുകയും കൊടുക്കാന്‍ തയ്യാറാതെ വന്നതോടെ പേഴ്‌സ് മല്‍പിടുത്തത്തിലൂടെ സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചു.ഇത് തടയാന്‍ ശ്രമിച്ച സുമേഷിനെ മര്‍ദ്ധിച്ചു. ഇതുകണ്ട് ഫാസില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്തുടര്‍ന്ന അക്രമികള്‍ അഴുക്കുചാലിലിട്ട് കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.

തുടര്‍ന്നു സംഭവം കണ്ടുനിന്നവര്‍ ബഹളം വെച്ച തോടെ അക്രമിസംഘം സുമേഷിന്റെ പണമടങ്ങിയ പേഴ്‌സ് കൈക്കലാക്കി ഇരുട്ടില്‍ ഓടി മറഞ്ഞു.നാട്ടുകാരും, വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളും ചേര്‍ന്ന് ഫാസിലിനെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടക്കലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാലുകള്‍ക്ക് ഗുരുതരമായി വെട്ടേറ്റ ഫാസിലിനെ അടിയന്തിരമായ ശസ്ത്രക്രിയക്ക് വിധേയനാക്കി. കന്മനം സ്വദേശി മുനീറിനും ഈ സംഘത്തില്‍ നിന്നും വെട്ടേറ്റിരിന്നു. 20 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള ആറുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

റെയില്‍വേ സ്‌റ്റേഷന്റെ തെക്കുഭാഗത്തെ പ്ലാറ്റ്‌ഫോം വൈകുന്നേരത്തോടെ കവര്‍ച്ചക്കാരുടേയും ലഹരിമരുന്ന് വില്‍പ്പനക്കാരുടേയും താവളമാണ്. നഗരത്തില്‍ തുടരെയുണ്ടാവുന്ന കേസുകളൊന്നും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി പാന്‍ബസാര്‍ പോസ്‌റ്റോഫീസില്‍ നിന്നും പട്ടാപകല്‍ നാലു ലക്ഷം രൂപ കവര്‍ന്നതും ടൂറിസ്റ്റ് ഹോമില്‍ നിന്നും ടി.വി മോഷ്ടിച്ചതും തിരൂരില്‍ തന്നെലാണ്. തിതൂര്‍ തൃക്കണ്ടിയൂര്‍ ചെറുതുക്കാവില്‍ കൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ച നടത്തിയ കേസിലും ഇതുവരെ തുമ്പുണ്ടായിട്ടില്ല

Malappuram
English summary
Malappuram Local News ganja mafia attacks student.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X