മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെ 32 സ്‌കൂളുകള്‍ക്ക് ഗേള്‍സ് ഒണ്‍ലി ബസുകള്‍ വിതരണം ചെയ്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് വിജയഭേരിപോലുള്ള പദ്ധതി അവതരിപ്പിച്ച് മാതൃകയായ ജില്ലാ പഞ്ചായത്ത് 32 സ്‌കൂളകള്‍ക്ക് 32 ഗേള്‍സ് ഒണ്‍ലി ബസ്സുകള്‍ വിതരണം ചെയ്തു. കലക്ട്രേറ്റിന് സമീപത്ത് നടന്ന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ബസ്സുകള്‍ ഫല്‍ഗ് ഓഫ് ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 32 ഡിവിഷനുകളിലെയും ഒരോ സ്‌കൂളുകള്‍ക്ക് വീതമാണ് ബസ്സ് ഇന്നലെ വിതരണം ചെയ്തത്.

2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 5.75 കോടി രൂപ ചെലവിട്ടാണ് സ്‌കൂളുകള്‍ക്ക് ബസ് അനുവദിച്ചത്. സ്‌കൂള്‍ സമയം കഴിഞ്ഞും പെണ്‍കുട്ടികള്‍ക്ക് വീടുകളിലെത്താന്‍ യാത്ര സൗകര്യം കുറവുള്ള പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് ബസ്സ് അനുവദിച്ചത്. ഇതോടെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് വര്‍ഷങ്ങളായി തയ്യാറാക്കി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ബസ്സ് വാങ്ങി നല്‍കിയത്.

Bus

ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഒരേ സമയം ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ക്ക് ബസ്സ് അനുവദിച്ച ജില്ലാ പഞ്ചായത്തെന്ന ബഹുമതിയും മലപ്പുറത്തിന് സ്വന്തം. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ കൂടുതല്‍ കുട്ടികളെ വിജയിപ്പിക്കുന്നതിനും ഏറ്റവും കൂടുതല്‍പേര്‍ക്ക് എ പ്ലസ് നേടിക്കൊടുക്കുന്നതിനും ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ച വിജയഭേരി സംസ്ഥാനത്തിന് മാതൃകയായിരുന്നു. ജനകീയ വികസന പദ്ധതികള്‍കൊണ്ട് വ്യത്യസ്ത മാതൃക തീര്‍ക്കുന്ന ജില്ലാ പഞ്ചായത്തിന്റെ വികസന രേഖയിലെ മറ്റൊരു പൊന്‍തൂവലാണ് ഗേണ്‍സ് ഒണ്‍ലി ബസ് പദ്ധതി.

രാവിലെ 11.30 ഓടെ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, ഫിനാന്‍സ് ഓഫീസര്‍ ഉബൈദ് തുടങ്ങിയവര്‍ പങ്കെടുത്തു. 32 ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആഘോഷാന്തരീക്ഷത്തില്‍ ബസ്സുകളുടെ താക്കോല്‍ വിതരണം നടന്നു. സ്‌കൂളുകളില്‍ വാദ്യമേളങ്ങളുടെ ഘോഷയാത്രയുമായാണ് ജനപ്രതിനിധികളെ സ്‌കൂളുകള്‍ സ്വീകരിച്ചത്.

Malappuram
English summary
Malappuram Local News: Girls only bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X