Get Updates
Get notified of breaking news, exclusive insights, and must-see stories!

മജീഷ്യൻ മുതുകാടിനനെതിരെ രൂക്ഷ വിമർശനം; എല്ലാവരെയും വെട്ടി നിരത്തുന്ന വ്യക്തി, ഗുരുവിന്റെ വാക്ക്...

മലപ്പുറം: മജീഷ്യന്‍ മുതുകാടിന്റേത് എല്ലാവരേയും വെട്ടിനിരത്തുന്ന രീതിയെന്ന് മുതുകാടിന്റെ ഗുരുവായ ആര്‍.കെ. മലയത്ത്. തന്റെ ശിഷ്യരില്‍ നന്നായി തിളങ്ങുന്ന മുതുകാടിനെ താന്‍ അഭിനന്ദിക്കാറുണ്ട്. എന്നാല്‍ തനിക്കുശേഷം പ്രളയം എന്ന ചിന്ത ശരിയല്ലെന്നും മജീഷ്യന്‍ മലയത്ത് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ഗസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാലവിദ്യയില്‍ 50 വര്‍ഷം പിന്നിട്ട താന്‍ പുതുതലമുറയെ ലക്ഷ്യബോധമുള്ള പൗരന്‍മാരായി മാറ്റാനും മാനശക്തീകരണത്തിനുമായി 'മൈന്‍ഡ് ഡിസൈന്‍' എന്ന പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് മലയത്ത് പറഞ്ഞു. ഈ കാലഘട്ടത്തില്‍ പുതുതലമുറ പരീക്ഷകളെയും വിവിധ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ വളരെയേറെ പ്രയാസപ്പെടുന്നത് നിരധരം നാം ഒരോരുത്തരും കണ്ടുകൊണ്ടിരിക്കുകയാണ്.

RK Malayath

മാനുഷിക മൂല്യങ്ങള്‍ മറന്ന് സമൂഹം പണമെന്ന ലക്ഷ്യത്തില്‍ ഒതുങ്ങി പോകുന്നത് വളരെ സങ്കടം ഉളവാക്കുന്നു. ഇത് പരസ്പര ബന്ധങ്ങള്‍ അകന്ന് പോകാനും ലക്ഷ്യ ബോധമില്ലായ്മക്കും കാരണമാകും എന്നത് വ്യക്തമാണ്. ഇതിന് ഒരു പരിഹാരമെന്ന നിലക്കാണ് താന്‍ ജാലവിദ്യയും ഹിപ്‌നോട്ടിസവും യോജിപ്പിച്ച് മൈന്‍ഡ് ഡിസൈന്‍(മനസിന്റെ രൂപകല്‍പന) എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് നിരവധി വേദികളില്‍ നിന്ന് നല്ല അഭിപ്രായങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഇത്തരം പരിപാടി മാജിക്ക് ലോകത്ത് ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യത്തേതാണ്.

ഇതുകൊണ്ട് പൊതുസമൂഹത്തില്‍ വലിയ മാറ്റം വരുത്താന്‍ കഴിയുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി വിജയകരമാണ് അതുകൊണ്ട് തന്നെ ജാലവിദ്യക്ക് തത്കാലം വിശ്രമമനുവദിക്കുകയാണ്. തന്റെ മകനെ മാജിക് രംഗത്തേക്ക് സംഭാവന നല്‍കിയാണ് താന്‍ വിശ്രമം എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 1968 വാഴക്കുന്നത്തിന്റെ ശിഷ്യത്വം സ്വീകരിച്ചാണ് മലയത്ത് ജാലവിദ്യയുടെ ലോകത്തേക്കെത്തുന്നത്. ഹിപ്‌നോട്ടിസത്തില്‍ പ്രൊഫ. എ ടി കോവൂരാണ് ഗുരു.

1984ല്‍ രാജ്യമാകമാനം ദേശീയോദ്ഗ്രഥനമെന്ന സന്ദേശമുയര്‍ത്തി നടത്തിയ മോട്ടോര്‍ സൈക്കിള്‍ റാലിയോടെ ഇന്ത്യയിലെ പ്രമുഖരായ ജാലവിദ്യക്കാരെയും പരിചയപ്പെടാന്‍ സാധിച്ചെന്നും കവലകളില്‍ മാത്രം നടത്തിരുന്ന ഈ കലയെ സ്റ്റേജിലേക്ക് എത്തിച്ച് ഇന്നത്തെ ആധുനിക ജാലവിദ്യയിലേക്ക് ഉയര്‍ത്തിയത്തില്‍ തന്റെ പങ്ക് വലുതാണെന്നും മലയത്ത് അഭിപ്രായപ്പെട്ടു.

തന്റെ ശിഷ്യന്‍ മജീഷ്യന്‍ മുതുകാട് അതിനെ കൂടുതല്‍ ആധുനികമാക്കി. തന്റെ മകനിലൂടെ ഇത് കൂടുതല്‍ വളരുമെന്നതില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈന്‍ഡ് ഡിസൈന്‍ പദ്ധതിയുടെ പകര്‍പ്പാവകാശത്തിനായി കേന്ദ്രത്തിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് അത് ലഭിക്കുന്ന മുറക്ക് പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മലയത്ത് അറിയിച്ചു. പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിന്റ് ഐ. സമീല്‍ അധ്യക്ഷനായി. സെക്രട്ടറി സുരേഷ് എടപ്പാള്‍, കെ.പി.ഒ.റഹ്മത്തുള്ള, എസ്.മഹേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+