മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതങ്ങൾക്കിടയിലും മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; ചെമ്മീൻ ചാകര, മൂന്ന് ലക്ഷം വിലവരുന്ന ചെമ്മീൻ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ട്രോളിംഗ് നിരോധന സമയത്ത് വള്ളങ്ങള്‍ക്ക് ചാകരയായി വല നിറയെ പൂവാലന്‍ ചെമ്മിന്‍ ലഭിച്ചു. തിങ്കളാഴ്ച കടലില്‍ മീന്‍ പിടിക്കാന്‍ പോയവള്ളക്കാര്‍ക്കാണ് വല നിറയെ പൂവാലന്‍ ചെമ്മിന്‍ ലഭിച്ചത്. താനുര്‍, പരപ്പനങ്ങാടി മേഖലകളില്‍ നിന്നും പൊന്നാനിക്കടലില്‍ മീന്‍ പിടിക്കാന്‍ പോയ പതിനഞ്ചോളം വള്ളക്കാര്‍ക്കാണ് ചെമ്മിന്‍ ലഭിച്ചത്.

മീന്‍ പിടുത്ത ബോട്ടുകള്‍ ട്രോളിംഗ് നിരോധനമായതിനാര്‍ തീരദേശം വറുതിയിലാണ്.വള്ളക്കാര്‍ക്ക് ചെമ്മിന്‍ ലഭിച്ചത് മത്സ്യ വിപണനമേഖലക്ക് വലിയ ആശ്വാസമായി. ഓരോ വ ളളത്തിനും രണ്ട് ലക്ഷം മുതല്‍ മുന്ന് ലക്ഷം വരെ വില വരുന്ന ചെമ്മിനാണ് ലഭിച്ചത് 'വൈകിട്ട് ആറരയോടെയാണ് ചെമ്മിനുമായി വള്ളങ്ങള്‍ തീരമണഞ്ഞത്.

Shrimp

ട്രോളിംഗ് നിരോധനം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ട്രോളിംഗ് നിരോധന സമയത്തും കടലില്‍ പോകാന്‍ അനുമതിയുള്ള ഭൂരിഭാഗം ചെറുവള്ളങ്ങളും കരക്ക്തന്നെയായിരുന്നു. കടല്‍ക്ഷോഭിച്ചിരിക്കുന്നതിനാലാണ് മലബാര്‍ തീരങ്ങളിലെ ചെറുവള്ളങ്ങളും യാനങ്ങളും കടലില്‍ പോകാത്തതെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നത്. അതേ സമയം കടലില്‍ പോകാന്‍ അനുമതിയുള്ള വള്ളങ്ങള്‍ക്കും കടലില്‍പോയിട്ട് മല്‍സ്യം കിട്ടാനില്ലാത്ത സാഹചര്യമാണെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. ഇതിനിടയിലാണു ആശ്വാസമായി ചെമ്മീന്‍ ചാകര ലഭിച്ചത്.


ട്രോളിംഗ് കാലയളവില്‍ സൗജന്യറേഷന് പുറമെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖാപിക്കണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം. മറ്റു സംസ്ഥാനങ്ങളെല്ലാം ഇത്തരത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.ട്രോളിംഗില്‍ ഏര്‍പ്പെട്ടവര്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യറേഷന്‍ അനുവദിച്ചത്.നാലാഴ്ചയാണ് ബി.പി.ല്‍ കാര്‍ക്ക് കിട്ടുന്ന 2 രൂപയുടെ അരി മത്സ്യതൊഴിലാളികള്‍ക്ക് കിട്ടുക. ഒരാള്‍ക്ക് പരമാവധി 25 കിലോ അരിയാണ് ലഭിക്കുക. മറ്റു സംസ്ഥാനങ്ങള്‍ ഈ കാലയളവില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് മത്സ്യതൊഴിലാളികള്‍ക്ക് നല്‍കി വരുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ അവഗണന.

30 വര്‍ഷങ്ങളായി സംസ്ഥാനത്ത് ട്രോളിംഗ് നിലവിലുണ്ടെങ്കിലും ഇത്തവണവ്യത്യസ്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറിലെ ഓഖിക്ക് ശേഷം സര്‍ക്കാര്‍ പലപ്രാവശ്യങ്ങളിലായി പുറപ്പെടുവിപ്പിച്ച ജാഗ്രതാ നിര്‍ദ്ദേശം കാരണം 50 ദിവസങ്ങളോളം മത്സ്യതൊഴിലാളികള്‍ കടലില്‍ പോയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് വര്‍ഷങ്ങളായി കേരളത്തില്‍ മത്സ്യലഭ്യതയിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്ത് സുലഭമായി കിട്ടിയിരുന്ന ഐല, മത്തി തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യതയാണ് കാര്യമായി കുറഞ്ഞത്. സി.എം.എഫ്.ആര്‍.ഐ പഠന റിപ്പോര്‍ട്ടുകളും ഈ കാര്യം പറയുന്നുണ്ട്.

Malappuram
English summary
Malappuram Local News in fishing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X