മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂത്ത് ലീഗിന്റെ വാക്ക് വെറും പാഴ് വാക്ക്; രോഹിത് വെമുലയ്ക്ക് നൽകാമെന്നേറ്റ വീടില്ല, കാശും ഇല്ല!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹൈദ്രബാദ് സര്‍വകലാശാലയില്‍ പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമൂലയുടെ കുടുംബത്തിന് മുസ്‌ലിംയൂത്ത് ലീഗ് വാഗ്ദാനം ചെയ്ത വീട് ഇനിയും പൂര്‍ത്തിയായില്ല. നല്‍കാമെന്നേറ്റ 20 ലക്ഷംരൂപ കിട്ടിയിട്ടില്ലെന്ന് രോഹിത് വെമൂലയുടെ അമ്മ രാധിക വെളിപ്പെടുത്തി. നല്‍കിയ ചെറിയ തുകക്കുള്ള ചെക്കില്‍ ഒന്ന് മടങ്ങിയതായും പരാതിയുണ്ട്.

2016 ജനുവരി 16നാണ് ഹൈദ്രബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവുമായ രോഹിത് വെമൂല ആത്മഹത്യ ചെയ്യുത്. സ്‌കോളര്‍ഷിപ്പ് തടഞ്ഞും മറ്റും അധികൃതര്‍ പീഢിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഈ ദലിത് യുവാവ് ആത്മഹത്യ ചെയ്തത്.

Rohit Vemula

സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം ഏതാനും എം.എസ്.എഫ് നേതാക്കള്‍ എന്നെ സന്ദര്‍ശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്വന്തം വീടില്ലാതിരുന്ന ഞങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു തരാമെന്ന് അറിയിക്കുകയും കേരളത്തിലെ വിവിധ മുസ്‌ലിംലീഗ് പരിപാടികളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. പക്ഷേ ഇതുവരെ വീട് ഉണ്ടായിട്ടില്ല. സി.കെ. സുബൈര്‍ എ ആളാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചതെന്നും രാധിക വെമൂല പറഞ്ഞു.

അതേസമയം രോഹിത് വെമൂലയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനത്തില്‍നിന് പിറകോട്ട് പോയിട്ടില്ലെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പ്രതികരിച്ചു. വീട് വെക്കാനുള്ള സ്ഥലം റിട്ടയേര്‍ഡ് ഐ.എ.എസ്, ഐ.പി.എസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നല്‍കാമെന്ന് അറിയിച്ചതാണ്. അത് ഇതുവരെയും സാധ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥലവും വീടും വാങ്ങുന്നതാകും ഉചിതമെന്ന് അറിയിക്കുകയും അതിനായി നീക്കം നടത്തുകയും ചെയ്തുവരികയാണ്.

വീട് വാങ്ങുന്നതിനുള്ള അഡ്വാന്‍സായി അഞ്ച് ലക്ഷം രൂപ രണ്ട് ചെക്കായി അയച്ചു കൊടുത്തുവെങ്കിലും ഒന്ന് എഴുത്തിലെ തകരാര്‍ കാരണം മടങ്ങി. അതിന് പകരം തുക ഉടനെ എത്തിക്കുമെന്ന് അവരെ അറിയിച്ചതാണ്.

പണം നല്‍കാമെന്നല്ല വീട് നിര്‍മ്മിച്ചു നല്‍കാമെന്നാണ് യൂത്ത്‌ലീഗ് രോഹിത് വെമൂലയുടെ കുടുംബത്തെ അറിയിച്ചത്. അതില്‍നിന്ന് പിറകോട് പോയിട്ടില്ല. ഭൂമി ലഭിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ വീട് വാങ്ങാനുള്ള ശ്രമം നടന്നുവരികയാണെന്നും സുബൈര്‍ അറിയിച്ചു.

Malappuram
English summary
Malappuram Local News in Youth League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X