മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടച്ചുറപ്പുള്ള വീട്ടില്‍നിന്നും ആദ്യമായി ജാനകിയമ്മ വിഷുക്കണി കണ്ടുണര്‍ന്നു, സഹപാഠികളുടെ സമ്മാനം

  • By Desk
Google Oneindia Malayalam News

മലപ്പുറം: സര്‍ക്കാര്‍ ഉത്തരവിന്റെ നൂലാമാലകളില്‍ വീടെന്ന സ്വപ്നം ബാക്കിയായ 65കാരി ജാനകിയമ്മയുടെ സ്വപ്നങ്ങള്‍ക്ക് പൊന്നാനി സ്‌കോളര്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വാട്‌സാപ്പ് കൂട്ടായ്മയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീട്ടില്‍ ഇനി ജാനകിയമ്മയ്ക്ക് തല ചായ്ക്കാം.

കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വി രമേഷ് ,ഇ എ ശ്രീരാജ്,സുരേന്ദ്രന്‍ ,കെ പ്രദോഷ്, നൗഷീര്‍ എന്നിവര്‍ ജാനകിയമ്മയെ സന്ദര്‍ശിക്കുകയും, വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. സ്‌കോളര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ , എസ്സിഎഎപി. ,സ്‌കോളര്‍ കോളേജ് അലുമിനി അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. കഴിഞ്ഞ 65വര്‍ഷമായി ഓലക്കുടിലില്‍ ജീവിച്ച ജാനകിയമ്മയും കുടുംബത്തിനും, ഇഎംഎസ്ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിരുന്നു. വീട് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.

യോഗിക്കും മായാവതിക്കും പിന്നാലെ അസം ഖാനും മനേകാ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റ വിലക്ക്യോഗിക്കും മായാവതിക്കും പിന്നാലെ അസം ഖാനും മനേകാ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റ വിലക്ക്

home

പക്ഷെ പണി പാതി വഴിയിലെത്തിയപ്പോള്‍ വീട് വെക്കുന്ന സ്ഥലം പറമ്പല്ലെന്നും നഞ്ച ഭൂമിയാണെന്നും അവര്‍ ആധാരത്തില്‍ നിന്നും തിരിച്ചറിഞ്ഞത്. തനിക്ക് ഇനി സര്‍ക്കാര്‍ ഫണ്ട് ലഭിക്കാന്‍ സാധ്യത ഇല്ലെന്നും ജാനകിയമ്മ അറിഞ്ഞു. അഞ്ച് സെന്റിലധികം ഭൂമിയുണ്ടെന്നതും ,എഴ് സെന്റ് സ്ഥലം എന്നത് അയോഗ്യതക്ക് ആക്കം കൂട്ടുകയും ചെയ്തു. തൊട്ടടുത്തുള്ള ഭൂമിയെല്ലാം കരഭൂമിയാണെന്നതിനാലാണ് ഈ നിര്‍ധന കുടുംബം, പാരമ്പര്യമായി കൈവശമുള്ള ഭൂമിയുടെ ആധാരം പരിശോധിക്കാതെ ഇഎംഎസ് ഭവന പദ്ധതിയില്‍ വീട് നിര്‍മ്മാണം ആരംഭിച്ചത്.

വീടിന്റെ ഒട്ടുമിക്ക ജോലികളും പൂര്‍ത്തീകരിച്ചപ്പോഴാണ് സാങ്കേതിക തടസ്സങ്ങളില്‍ അകപ്പെട്ട് കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റത്. ഇതിനിടെയെത്തിയ പ്രളയം ഇരട്ടി പ്രഹരമായി മാറുകയും ചെയ്തു. പ്രളയത്തില്‍ വീട് പണിക്ക് ഇറക്കി വെച്ചിരുന്ന സിമന്റും ,മറ്റ് സാധനങ്ങളും ഉപയോഗ ശൂന്യമാവുകയും ചെയ്തു. ഇതോടെ ഈ കുടുംബത്തിന്റെ സ്വപ്നങ്ങളെല്ലാം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. ഒറ്റ മുറി ചായ്പ്പിലായിരുന്നു കുടുംബത്തിന്റെ അന്തിയുറക്കം.

ഇവരുടെ ദുരിതാവസ്ഥയറിഞ്ഞാണ് സ്‌കോളര്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീട് നിര്‍മ്മിച്ചു നല്‍കാന്‍ രംഗത്തെത്തിയത്. വിഷുദിനത്തില്‍ പാല് കാച്ചി ജാനകിയമ്മ പുതിയ വീട്ടിലേക്ക് താമസം മാറ്റി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
Malappuram local news; Janakiyamma vishu celebration in her new home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X