മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹകരണ ബാങ്കുകളിലേക്ക്‌ യുവജനങ്ങളെയും പ്രവാസികളെയും ആകര്‍ഷിക്കാന്‍ ആധുനികസാങ്കേതികസൗകര്യമൊരുക്കും

  • By Desk
Google Oneindia Malayalam News

മലപ്പുറം: യുവജനങ്ങളെ ഇടപാടുകളിലേക്ക്ആകര്‍ഷിക്കാനും പ്രവാസി നിക്ഷേപം സ്വീകരിക്കാനും സഹകരണ ബാങ്കുകളില്‍ ആധുനിക സാങ്കേതികസൗകര്യങ്ങള്‍ ഒരുക്കുന്നത്‌ സജീവ പരിഗണനയിലാണെന്ന്‌ സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ശതവാര്‍ഷിത്തോടനുബന്ധിച്ച് നിര്‍മ്മിച്ച പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുള്ള ബാങ്കിടപാട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സൗകര്യങ്ങള്‍ സഹകരണ ബാങ്കുകളിലില്ലാത്തതിനാല്‍ കേരളത്തിലെ യുവതീ-യുവാക്കള്‍സ്വകാര്യ ബാങ്കുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ മാറ്റംവരുത്തിയുവതയുടെ പ്രാതിനിധ്യവും ഇടപെടലും സഹകരണമേഖലയിലേക്കു കൂടിഉറപ്പുവരുത്തണം. പ്രവാസി നിക്ഷേപം സ്വീകരിക്കാനാകുന്നതോടെ സാമൂഹികരംഗത്ത് കൂടുതല്‍ ഇടപെടാനുള്ള അവസരംസഹകരണ ബാങ്കുകള്‍ക്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

inauguration-

പുതിയവെല്ലുവിളികളെ അതിജീവിച്ച്‌ സഹകാരികള്‍ സഹകരണ ബാങ്കിംഗ്‌ മേഖലയില്‍ ആധുനികവത്ക്കരണം നടപ്പാക്കാന്‍ പ്രയത്‌നിക്കണം. ഒന്നേമുക്കാല്‍ ലക്ഷംകോടിയുടെ നിക്ഷേപവുമായി കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയായി മുന്നേറുകയാണ്. നോട്ട് നിരോധനം നടപ്പാക്കികേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് നേരെ സംഘടിത ആക്രമണമുണ്ടായപ്പോള്‍ ചെറുത്തുനില്‍ക്കാനും അതിജീവിക്കാനും സാധിച്ചു. അതുസഹകരണമേഖലയുടെ ശക്തിയാണ്‌ വ്യക്തമാക്കിയതായി മന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കാലങ്ങളില്‍അഴിമതിയില്‍മുങ്ങി നഷ്ടത്തിലായകണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലെത്തിക്കാനായി. ഇതിനെ ഇനി ജനകീയസ്ഥാപനമാക്കാനാണ്‌സര്‍ക്കാര്‍ ശ്രമം. ജനങ്ങളുടെവിശ്വാസമാര്‍ജ്ജിക്കാനായതാണ്‌കേരളത്തിലസഹകരണ പ്രസ്ഥാനത്തിന്റെവിജയമെന്നും മന്ത്രി പറഞ്ഞു. സമഗ്ര വിദ്യാഭ്യാസവളര്‍ച്ച കേരളത്തിന്റെ മാത്രം നേട്ടമാണ്. പൊതുജനാരോഗ്യരംഗത്തുംമികച്ച പ്രവര്‍ത്തനങ്ങളാണ്‌കേരളംകാഴ്ച്ചവച്ചത്. പൊതുവിദ്യാഭ്യാസ-ആരോഗ്യമേഖലയ്ക്കാണ്‌സര്‍ക്കാര്‍കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തിരൂര്‍ജി.എം.യു.പി സ്‌കൂളില്‍നടന്ന ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ കെ കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. വനിതകള്‍ക്കുള്ളസ്‌കൂട്ടര്‍വായ്പാ പദ്ധതിയുടെ ഉദ്ഘാടനം വി അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.ബാങ്ക് ജനറല്‍മാനേജര്‍ മുകുന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്അവതരിപ്പിച്ചു.

ബാങ്ക്അംഗങ്ങളുടെമക്കള്‍ക്കുള്ള കുട്ടിശങ്കരന്‍ നായര്‍ എന്‍ഡോവ്‌മെന്റ് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും ബാങ്ക്ജീവനക്കാരുടെമക്കള്‍ക്കുള്ള എന്‍ഡോവ്മന്റ് ഔഷധി ഡയറക്ടര്‍ ഇ.എന്‍ മോഹന്‍ദാസും വിതരണംചെയ്തു. മുന്‍ ബാങ്ക് ചെയര്‍മാന്‍മാരുടെ ഫോട്ടോ അനാച്ഛാദനം തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ബാവ നിര്‍വ്വഹിച്ചു. മുന്‍ ബാങ്ക്ഡയറക്ടര്‍മാരെ തുഞ്ചന്‍ സ്മാരക ട്രസ്റ്റ്‌സെക്രട്ടറി പി നന്ദകുമാര്‍ ഉപഹാരം നല്‍കിആദരിച്ചു. ബാങ്ക്‌കെട്ടിടം നിര്‍മിച്ച ഊരാളുങ്കല്‍ലേബര്‍കോണ്‍ട്രാക്റ്റ്‌സൊസൈറ്റിക്കുള്ള ഉപഹാരം അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ മുന്‍ ചെയര്‍മാന്‍ പി.പി വാസുദേവന്‍ സമ്മാനിച്ചു.

ഗ്രാമ പഞ്ചാത്ത് അധ്യക്ഷരായ മുഹമ്മദ് ഇസ്മായില്‍(ആതവനാട്), മുജീബ്ഹാജി(താനാളൂര്‍), റഹ്മത്ത്‌സൗദ(പുറത്തൂര്‍), പി കുമാരന്‍(തൃപ്രങ്ങോട(്‌സുഹററസാഖ് (നിറമരുതൂര്‍),പഞ്ചായത്ത് പ്രസിഡന്റ്‌ഫൈസല്‍എടശ്ശേരി(തിരുന്നാവായ), തിരൂര്‍ നഗരസഭാകൗണ്‍സിലര്‍മുനീറ കിഴക്കാംകുന്നത്ത്, വള്ളത്തോള്‍സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വി.വി ഗോപിനാഥ്, പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സി ദിവാകരന്‍, കോട്ടക്കല്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ യു.എ ബഷീര്‍, മഞ്ചേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ അഡ്വ: ഫൈസല്‍, ഇമ്പിച്ചിബാവ സ്മാരകസഹകരണആശുപത്രിഡയറക്ടര്‍ എ ശിവദാസന്‍, സഹകരണസംഘംജോയിന്റ്‌രജിസ്ട്രാര്‍ ഗിരീഷന്‍പിള്ള, സഹകരണസംഘംഅസിസ്റ്റന്റ്‌രജിസ്ട്രാര്‍ഗീത, അസിസ്റ്റന്റ്ഡയറക്ടര്‍വിജയ ചന്ദ്രിക, എംപ്ലോയീസ് കോഓപ്പറേറ്റീവ്‌സൊസൈറ്റി പ്രസിഡന്റ്‌വി.കെരാജേഷ്, തിരൂര്‍കോഓപ്പറേറ്റീവ്‌കോളേജ് പ്രസിഡന്റ്അഡ്വ: പി ഹംസക്കുട്ടിതുടങ്ങിയവര്‍സംസാരിച്ചു.ബാങ്ക്‌വൈസ് ചെയര്‍മാന്‍ അഡ്വ: ദിനേശ് പൂക്കയില്‍സ്വാഗതവും ബാങ്ക് ഭരണസമിതിയംഗം ആര്‍ മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു. തുടര്‍ന്ന്മാപ്പിളപ്പാട്ട് ഗായകന്‍ ഫിറോസ് ബാബുവിന്റെയുംസംഘത്തിന്റെയും ഗാനമേളയുംഅരങ്ങേറി.

Malappuram
English summary
Malappuram Local News kadakampally surendran about deposit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X