Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസിനെതിരെ കോടിയേരി: അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ ഭരണമാണ് ആര്‍എസ്എസ് ലക്ഷ്യമെന്ന്!

മലപ്പുറം: സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ ഇടപെടുകയും വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് സുശക്തമായ കേന്ദ്രവും, ദുര്‍ബലമായ സംസ്ഥാനങ്ങളുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വണ്ടൂരില്‍ ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും അപരവല്‍ക്കരിച്ച് വര്‍ഗീയ ദ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ ഭരണമാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു.

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വിശ്വാസമില്ലാത്ത ആര്‍.എസ്.എസ്, രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണകൂടം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഭരണ ഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ നിലവില്‍ ബി.ജെ.പിക്ക് ഈ ഭൂരിപക്ഷമില്ല. വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഈ ഭൂരിപക്ഷം നേടിയെടുക്കുവാനുള്ള തന്ത്രമാണ് ഇപ്പോഴേ മെനയുന്നത്.

kodiyeri-1

പാര്‍ലമെന്ററി സംവിധാനം തകര്‍ന്നാല്‍ സോവിയറ്റ് യൂണിനെയും, യൂഗോസ്ലാവിയെയും പോലെ ചിന്നഭിന്നമായി ഇന്ത്യ നാട്ടു രാജ്യങ്ങളായി മാറും. അത്തരമൊരു അവസ്ഥ ഉണ്ടാവാന്‍ പാടില്ല. സംസ്ഥാനങ്ങളെ വിഭജിച്ച് ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുവാനാണ് ബി ജെ പി യുടെ താല്‍പ്പര്യം. ചെറിയ സംസ്ഥാനങ്ങളുടെ വിഭവശേഷി കുറയുന്നത് പൊതുവികസനത്തിന് സഹായകരമാവില്ല. സംസ്ഥാനം ദുര്‍ബലമാവുകയും, കേന്ദ്രത്തിന്റെ അധികാരം സുശക്തമാവുകയും ചെയ്യും. ഇതിലൂടെ ആര്‍ എസ് എസിന്റെ അജണ്ട വേഗത്തില്‍ നടപ്പിലാക്കുവാനുള്ള സാഹചര്യമാണ് ഒരുങ്ങുക. ഇതിനാല്‍ തന്നെ സി പി എം പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെ ശക്തമായി നിരാകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+