കുനിയില്‍ ഇരട്ടക്കൊലക്കേസ്; എംഎല്‍എ പറഞ്ഞാല്‍ എന്തും ചെയ്യുമെന്നും മരിക്കാനും റെഡിയാണെന്നും പ്രതി പ്രസംഗിച്ചതായി സാക്ഷിമൊഴി!!
മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസിന്റെ സാക്ഷി വിസ്താരത്തില്‍ പ്രതിയുടെ പ്രസംഗത്തെ കുറിച്ചുള്ള സാക്ഷി മൊഴി ബുധനാഴ്ച കോടതിയില്‍ രേഖപ്പെടുത്തി. എംഎല്‍എ ക്ക് വേണ്ടി മരിക്കാനും ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞാല്‍ എന്തും ചെയ്യുമെന്നും മുസ്ലിം ലീഗ് നേതാവും കേസിലെ പ്രതിയുമായ പാറമ്മല്‍ അഹമ്മദ് കുട്ടി പ്രസംഗിച്ചതായി കുനിയില്‍ ഇരട്ടക്കൊലക്കേസിന്റെ വിചാരണയില്‍ സാക്ഷി കോടതിയില്‍ മൊഴി നല്കി.
അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതിഖു റഹ്മാന് വധക്കേസില്‍ പ്രതികളും കുനിയില്‍ കൊളക്കാടന്‍ ഗുലാം ഹുസൈന്റെ മക്കളുമായ അബ്ദുല്‍ കലാം ആസാദ്, അബൂബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ വേളയിലാണ് 192-ാം സാക്ഷി സുരേഷ് കേസിലെ 19-ാം പ്രതിയും മുസ്ലിം ലീഗ് നേതാവുമായ പാറമ്മല്‍ അഹമ്മദ് കുട്ടിയുടെ പ്രസംഗം സംബന്ധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) മുമ്പാകെ മൊഴി നല്‍കിയത്.

2012 ജനുവരി അഞ്ചിനാണ് മുസ്ലിംലീഗ് പ്രവര്‍ത്തകനായ അതീഖ് റഹ്മാന് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ 2012 ഫെബ്രുവരി 20ന് വൈകീട്ട് ഏഴു മണിക്ക് കുനിയില്‍ അങ്ങാടിയില്‍ നടത്തിയ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഏറനാട് മ ണ്ഡലം മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറിയായിരുന്ന പാറമ്മല്‍ അഹമ്മദ് കുട്ടി. പ്രസംഗം പ്രകോപന പരമായിരുന്നുവെന്നും 2012 ജൂണ്‍ 10ന് നടന്ന ഇരട്ട കൊലപാതകത്തിന് ഇത് പ്രേരകമായി എന്നും കണ്ടെത്തി അഹമ്മദ് കുട്ടിയെ 2012 ആഗസ്റ്റ് എട്ടിന് മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന് അറസ്റ്റ് ചെയ്തിരുന്നു.
അഹമ്മദ് കുട്ടിയുടെ വിവാദ പ്രസംഗം മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സുരേഷാണ് 192-ാം സാക്ഷി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ട പ്രകാരം സുരേഷ് 2012 ആഗസ്റ്റ് എട്ടിന് ഫോണും മെമ്മറി കാര്‍ഡും അരീക്കോട് സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു. ഈ തൊണ്ടി മുതലുകള്‍ ഇന്നലെ സുരേഷ് കോടതിയില്‍ തിരിച്ചറിഞ്ഞു. അന്നത്തെ പ്രംസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ പ്രോസിക്യൂഷന് ആവശ്യപ്രകാരം സാക്ഷി കോടതിയില്‍ മൊഴി നല്കി.
'എംഎല്‍എ പറഞ്ഞാല്‍ എന്തും ചെയ്യും, അതേ അതീഖ് റഹ്മാനും മുജീബും ചെയ്തുള്ളൂ.... മുജീബിന്റെ ജീവന് അല്ലാഹു നമുക്ക് വരദാനമായി തിരിച്ചു നല്കി. ഇനി മുജീബിനെ വെച്ചാണ് പോരാട്ടം. മുജീബിന്റെ ദീര്‍ഘായുസ്സിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. അവന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണം. ഈ ഇടശ്ശേരിക്കടവ് കുറ്റൂളി റോട്ടിലേക്കല്ലേ ഗുലാം ഹുസൈന് വീട്ടില്‍ നിന്ന് ഇറങ്ങുക, ഈ റോട്ടിലേക്കല്ലേ ആസാദും ഇറങ്ങുന്നത്. ജാമ്യം കിട്ടി വരട്ടെ.. സമാധാനം കിട്ടൂല.... ഈ എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചവരാണ് അതീഖ് റഹ്മാനും മുജീബും...' എന്നിങ്ങനെയായിരുന്നു പ്രസംഗമെന്നാണ് സാക്ഷി നല്കിയ മൊഴി.
217-ാം സാക്ഷിയും ഒമ്പതാം പ്രതി മഹ്സൂമിന്റെ പിതാവുമായ മധുരക്കുഴിയന്‍ അലിമോന്, 218-ാം സാക്ഷി മധുരക്കുഴിയന്‍ സക്കീര്‍, 219-ാം സാക്ഷി മന്‍സൂര്‍, 222-ാം സാക്ഷിയും ഏഴാം പ്രതി ഫസലിന്റെ മാതാവുമായ ഫാത്തിമ, 223-ാം സാക്ഷി അബ്ദുല്‍ ഹക്കീം, 224-ാം സാക്ഷി തെരട്ടമ്മല്‍ മുഹാജിസ്, 226-ാം സാക്ഷിയും 11-ാം പ്രതി ഷബീറിന്റെ മാതാവുമായ സുബൈദ, 227-ാം സാക്ഷി കാരങ്ങാടന്‍ അലി എന്നിവരെയാണ് ഇന്നലെ വിസ്തരിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എം.കൃഷ്ണന് നമ്പൂതിരി, അഭിഭാഷകരായ വരവത്ത് മനോജ്, ടോം കെ.തോമസ്, ഷറഫുദ്ദീന് മുസ്ലിയാര്, വി.പി.വിപിന്‍നാഥ് എന്നിവരും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ സി.കെ.ശ്രീധരന് കാഞ്ഞങ്ങാട്, എം.പി.അബ്ദുല്‍ ലത്തീഫ്, യു.എ.ലത്തീഫ്, കെ.രാജേന്ദ്രന് എന്നിവരും ഹാജരായി. സാക്ഷി പരാമര്‍ശിച്ച എം.എല്‍.എ ഏറനാട് മണ്ഡലം എം.എല്‍.എ പി.കെ ബഷീറിനെയാണ്. വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ അധ്യാപകന്റെ കൊലയാളികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയതിനുപുറമെ കുനിയില്‍ ഇരട്ടക്കൊലക്ക് വഴിതെളിയിച്ചതും പി കെ ബഷീര്‍ എംഎല്‍എയുടെ കൊലവിളി പ്രസംഗമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
പി കെ ബഷീറിന്റെ ഭീഷണിയെ തുടര്‍ന്ന് ദൃക്സാക്ഷികള്‍ ഉള്‍പ്പെടെ 47 സാക്ഷികളും ജീവന് ഭയന്ന് കോടതിയില്‍ എത്താതിരുന്നതാണ് ചവിട്ടിക്കൊല കേസില്‍ പ്രതികള്‍ക്ക് രക്ഷയായതായി ആരോപണമുയര്‍ന്നിരുന്നത്. അധ്യാപകനെ ചവിട്ടിക്കൊന്ന യൂത്ത് ലീഗുകാര്‍ക്കെതിരെ സാക്ഷിപറയാന്‍ പോകുന്നവര്‍ ജീവനോടെ തിരിച്ചുവരില്ലെന്നായിരുന്നു അന്ന് മുസ്ലിംലീഗ് ഏറനാട് മണ്ഡലം പ്രസിഡന്റായിരുന്ന ബഷീര്‍ പ്രസംഗിച്ചത്.
സമാനമാണ് കുനയില്‍ ഇരട്ടക്കൊലയിലേക്ക് നയിച്ചവിവാദ പ്രസംഗവും. കുനിയില്‍ ഇരട്ടക്കൊലപാതകത്തിനുമുമ്പ് നടന്ന കൊലക്ക് പ്രതികാരം ചെയ്യാന്‍ അക്രമികളെ പ്രേരിപ്പിച്ച് എംഎല്‍എയുടെ പ്രസംഗമുണ്ടായി. തുടര്‍ന്നാണ് കൊളക്കാടന്‍ സഹോദരങ്ങളെ അക്രമിച്ചതെന്നാണ് ആരോപണം. 2012 ജൂണ്‍ പത്തിനായിരുന്നു അരീക്കോടിനടുത്ത് കീഴുപറമ്പിലെ ഇരട്ടക്കൊല. കൊല്ലപ്പെട്ട അബൂബക്കറിന്റെ ഭാര്യ തെരഞ്ഞെടുപ്പ് കേസില്‍ ബഷീറിനെതിരെ സാക്ഷിയായതാണ് വിരോധത്തിന് കാരണമായതായി പറയുന്നു. പൊലീസ് എഫ്ഐആറില്‍ എംഎല്‍എക്കെതിരെ വിശദ പരാമര്ശങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി. മണ്ഡലം പ്രസിഡന്റുള്‍പ്പെടെ 21 ലീഗുകാരാണ് കേസിലെ പ്രതികള്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications