മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുനിയില്‍ ഇരട്ടക്കൊലക്കേസ്; എംഎല്‍എ പറഞ്ഞാല്‍ എന്തും ചെയ്യുമെന്നും മരിക്കാനും റെഡിയാണെന്നും പ്രതി പ്രസംഗിച്ചതായി സാക്ഷിമൊഴി!!

  • By Desk
Google Oneindia Malayalam News

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസിന്റെ സാക്ഷി വിസ്താരത്തില്‍ പ്രതിയുടെ പ്രസംഗത്തെ കുറിച്ചുള്ള സാക്ഷി മൊഴി ബുധനാഴ്ച കോടതിയില്‍ രേഖപ്പെടുത്തി. എംഎല്‍എ ക്ക് വേണ്ടി മരിക്കാനും ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞാല്‍ എന്തും ചെയ്യുമെന്നും മുസ്ലിം ലീഗ് നേതാവും കേസിലെ പ്രതിയുമായ പാറമ്മല്‍ അഹമ്മദ് കുട്ടി പ്രസംഗിച്ചതായി കുനിയില്‍ ഇരട്ടക്കൊലക്കേസിന്റെ വിചാരണയില്‍ സാക്ഷി കോടതിയില്‍ മൊഴി നല്‍കി.

<strong>വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും</strong>വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും

അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതിഖു റഹ്മാന്‍ വധക്കേസില്‍ പ്രതികളും കുനിയില്‍ കൊളക്കാടന്‍ ഗുലാം ഹുസൈന്റെ മക്കളുമായ അബ്ദുല്‍ കലാം ആസാദ്, അബൂബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ വേളയിലാണ് 192-ാം സാക്ഷി സുരേഷ് കേസിലെ 19-ാം പ്രതിയും മുസ്ലിം ലീഗ് നേതാവുമായ പാറമ്മല്‍ അഹമ്മദ് കുട്ടിയുടെ പ്രസംഗം സംബന്ധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) മുമ്പാകെ മൊഴി നല്‍കിയത്.

Azad and Aboobakar

2012 ജനുവരി അഞ്ചിനാണ് മുസ്ലിംലീഗ് പ്രവര്‍ത്തകനായ അതീഖ് റഹ്മാന്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ 2012 ഫെബ്രുവരി 20ന് വൈകീട്ട് ഏഴു മണിക്ക് കുനിയില്‍ അങ്ങാടിയില്‍ നടത്തിയ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഏറനാട് മ ണ്ഡലം മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറിയായിരുന്ന പാറമ്മല്‍ അഹമ്മദ് കുട്ടി. പ്രസംഗം പ്രകോപന പരമായിരുന്നുവെന്നും 2012 ജൂണ്‍ 10ന് നടന്ന ഇരട്ട കൊലപാതകത്തിന് ഇത് പ്രേരകമായി എന്നും കണ്ടെത്തി അഹമ്മദ് കുട്ടിയെ 2012 ആഗസ്റ്റ് എട്ടിന് മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍ അറസ്റ്റ് ചെയ്തിരുന്നു.

അഹമ്മദ് കുട്ടിയുടെ വിവാദ പ്രസംഗം മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സുരേഷാണ് 192-ാം സാക്ഷി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട പ്രകാരം സുരേഷ് 2012 ആഗസ്റ്റ് എട്ടിന് ഫോണും മെമ്മറി കാര്‍ഡും അരീക്കോട് സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു. ഈ തൊണ്ടി മുതലുകള്‍ ഇന്നലെ സുരേഷ് കോടതിയില്‍ തിരിച്ചറിഞ്ഞു. അന്നത്തെ പ്രംസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം സാക്ഷി കോടതിയില്‍ മൊഴി നല്‍കി.

'എംഎല്‍എ പറഞ്ഞാല്‍ എന്തും ചെയ്യും, അതേ അതീഖ് റഹ്മാനും മുജീബും ചെയ്തുള്ളൂ.... മുജീബിന്റെ ജീവന്‍ അല്ലാഹു നമുക്ക് വരദാനമായി തിരിച്ചു നല്‍കി. ഇനി മുജീബിനെ വെച്ചാണ് പോരാട്ടം. മുജീബിന്റെ ദീര്‍ഘായുസ്സിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. അവന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണം. ഈ ഇടശ്ശേരിക്കടവ് കുറ്റൂളി റോട്ടിലേക്കല്ലേ ഗുലാം ഹുസൈന്‍ വീട്ടില്‍ നിന്ന് ഇറങ്ങുക, ഈ റോട്ടിലേക്കല്ലേ ആസാദും ഇറങ്ങുന്നത്. ജാമ്യം കിട്ടി വരട്ടെ.. സമാധാനം കിട്ടൂല.... ഈ എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചവരാണ് അതീഖ് റഹ്മാനും മുജീബും...' എന്നിങ്ങനെയായിരുന്നു പ്രസംഗമെന്നാണ് സാക്ഷി നല്‍കിയ മൊഴി.

217-ാം സാക്ഷിയും ഒമ്പതാം പ്രതി മഹ്‌സൂമിന്റെ പിതാവുമായ മധുരക്കുഴിയന്‍ അലിമോന്‍, 218-ാം സാക്ഷി മധുരക്കുഴിയന്‍ സക്കീര്‍, 219-ാം സാക്ഷി മന്‍സൂര്‍, 222-ാം സാക്ഷിയും ഏഴാം പ്രതി ഫസലിന്റെ മാതാവുമായ ഫാത്തിമ, 223-ാം സാക്ഷി അബ്ദുല്‍ ഹക്കീം, 224-ാം സാക്ഷി തെരട്ടമ്മല്‍ മുഹാജിസ്, 226-ാം സാക്ഷിയും 11-ാം പ്രതി ഷബീറിന്റെ മാതാവുമായ സുബൈദ, 227-ാം സാക്ഷി കാരങ്ങാടന്‍ അലി എന്നിവരെയാണ് ഇന്നലെ വിസ്തരിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എം.കൃഷ്ണന്‍ നമ്പൂതിരി, അഭിഭാഷകരായ വരവത്ത് മനോജ്, ടോം കെ.തോമസ്, ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍, വി.പി.വിപിന്‍നാഥ് എന്നിവരും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ സി.കെ.ശ്രീധരന്‍ കാഞ്ഞങ്ങാട്, എം.പി.അബ്ദുല്‍ ലത്തീഫ്, യു.എ.ലത്തീഫ്, കെ.രാജേന്ദ്രന്‍ എന്നിവരും ഹാജരായി. സാക്ഷി പരാമര്‍ശിച്ച എം.എല്‍.എ ഏറനാട് മണ്ഡലം എം.എല്‍.എ പി.കെ ബഷീറിനെയാണ്. വാലില്ലാപ്പുഴ എഎംഎല്‍പി സ്‌കൂള്‍ അധ്യാപകന്റെ കൊലയാളികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയതിനുപുറമെ കുനിയില്‍ ഇരട്ടക്കൊലക്ക് വഴിതെളിയിച്ചതും പി കെ ബഷീര്‍ എംഎല്‍എയുടെ കൊലവിളി പ്രസംഗമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

പി കെ ബഷീറിന്റെ ഭീഷണിയെ തുടര്‍ന്ന് ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 47 സാക്ഷികളും ജീവന്‍ ഭയന്ന് കോടതിയില്‍ എത്താതിരുന്നതാണ് ചവിട്ടിക്കൊല കേസില്‍ പ്രതികള്‍ക്ക് രക്ഷയായതായി ആരോപണമുയര്‍ന്നിരുന്നത്. അധ്യാപകനെ ചവിട്ടിക്കൊന്ന യൂത്ത് ലീഗുകാര്‍ക്കെതിരെ സാക്ഷിപറയാന്‍ പോകുന്നവര്‍ ജീവനോടെ തിരിച്ചുവരില്ലെന്നായിരുന്നു അന്ന് മുസ്ലിംലീഗ് ഏറനാട് മണ്ഡലം പ്രസിഡന്റായിരുന്ന ബഷീര്‍ പ്രസംഗിച്ചത്.

സമാനമാണ് കുനയില്‍ ഇരട്ടക്കൊലയിലേക്ക് നയിച്ചവിവാദ പ്രസംഗവും. കുനിയില്‍ ഇരട്ടക്കൊലപാതകത്തിനുമുമ്പ് നടന്ന കൊലക്ക് പ്രതികാരം ചെയ്യാന്‍ അക്രമികളെ പ്രേരിപ്പിച്ച് എംഎല്‍എയുടെ പ്രസംഗമുണ്ടായി. തുടര്‍ന്നാണ് കൊളക്കാടന്‍ സഹോദരങ്ങളെ അക്രമിച്ചതെന്നാണ് ആരോപണം. 2012 ജൂണ്‍ പത്തിനായിരുന്നു അരീക്കോടിനടുത്ത് കീഴുപറമ്പിലെ ഇരട്ടക്കൊല. കൊല്ലപ്പെട്ട അബൂബക്കറിന്റെ ഭാര്യ തെരഞ്ഞെടുപ്പ് കേസില്‍ ബഷീറിനെതിരെ സാക്ഷിയായതാണ് വിരോധത്തിന് കാരണമായതായി പറയുന്നു. പൊലീസ് എഫ്ഐആറില്‍ എംഎല്‍എക്കെതിരെ വിശദ പരാമര്‍ശങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി. മണ്ഡലം പ്രസിഡന്റുള്‍പ്പെടെ 21 ലീഗുകാരാണ് കേസിലെ പ്രതികള്‍.

Malappuram
English summary
Malappuram Local News about Kuniyil murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X