Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി, ഇടശേരികടവ് പാലത്തില്‍ നിന്നും മറ്റൊരു യുവാവ് പുഴയിലേക്ക് ചാടി, തിരച്ചില്‍ തുടരുന്നു

മലപ്പുറം: നിലമ്പൂര്‍ കുതിരപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുകില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാമംകുത്ത് വീട്ടിച്ചാല്‍ കള്ളികാട്ടില്‍ സൈതലവി മറിയുമ്മ ദമ്പതികളുടെ മകന്‍ കാജാ മൊയ്നുദ്ദീന്റെ(26)മൃതദേഹമാണ് തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ കടവില്‍ നിന്ന് 100 മീറ്റര്‍ താഴെയായി പുഴയരികിലെ വള്ളിപ്പടര്‍പ്പുകളില്‍ കുരുങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് രാമംകുത്ത് റെയില്‍വേ പാലത്തിന് സമീപം കടവില്‍ കുളിക്കുന്നതിനിടെ കാണാതായിരുന്നത്. പ്രദേശത്തുണ്ടായ കനത്ത മഴയില്‍ പുഴയില്‍ നല്ല കുത്തൊഴുക്കുണ്ടായിരുന്നു. നിലമ്പൂര്‍ അഗ്നിരക്ഷാസേനയും പൊലീസും റെസ്‌ക്യൂ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൂന്ന് ദിവസമായി തിരച്ചില്‍ തുടര്‍ന്നു വന്നിരുന്നത്. അവിവാഹിതനാണ് കാജാ മൊയ്നുദ്ദീന്‍.

Kaja Mounudheen

അതേ സമയം ഇന്നലെ ഇടശേരികടവ് പാലത്തില്‍ നിന്ന് മറ്റൊരു യുവാവ് പുഴയിലേക്ക് ചാടി. ചീക്കോട് വെട്ടുപാറ സ്വദേശി ചോലയില്‍ പുറായ് സാമികുട്ടി, പുഷ്പ ദമ്പതികളുടെ മകന്‍ അരുണ്‍ (24)ആണ് പുഴയിലേക്ക് ചാടിയത്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. കാരണം വ്യക്തമായിട്ടില്ല. ഉടന്‍ തന്നെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ കണ്ടത്താനായില്ല. രാത്രി പത്തരക്കായിരുന്നു സംഭവം. രാവിലെ മുങ്ങല്‍ വിദഗ്ധരടക്കമുള്ള മുക്കം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. താനൂര്‍, തിരൂര്‍ ഭാഗങ്ങളിലെ മത്സ്യതൊഴിലാളികളായ മുങ്ങല്‍ വിദഗ്ദ്ധര്‍ ഇന്ന് എത്തിച്ചേരും. അരീക്കോട്, വാഴക്കാട് പോലീസ് ഉദ്യോഗസ്ഥര് സ്ഥലത്തുണ്ട്. പുഴയിലെ ശക്തമായ ഒഴുക്കും ഇടവിട്ട മഴയും തിരച്ചിലിനെ ബാധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+