മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആവശ്യക്കാര്‍ക്ക് സ്ഥലത്ത് കൊണ്ടുവന്നു മദ്യം അളന്നുനല്‍കും, മധ്യവയസ്ക്കൻ പിടിയിൽ

  • By Desk
Google Oneindia Malayalam News

മലപ്പുറം: വില്‍പ്പനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി മധ്യവയസ്‌ക്കന്‍ പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായി. അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട ഏലക്കല്ല് സ്വദേശി അങ്ങാടിക്കുന്നന്‍ രാമനാണ്(53) പൊലീസിന്റെ പിടിയിലായത്. അമരമ്പലം പഞ്ചായത്തിനു കീഴിലെ ഏലക്കല്ല് മുതല്‍ കവളമുക്കട്ട വരെയുള്ള പ്രദേശങ്ങളില്‍ ആവശ്യക്കാര്‍ക്ക് ഇരുചക്ര വാഹനത്തില്‍ എത്തി മദ്യം അളന്ന് നല്‍കി വന്ന ആളാണ് രാമന്‍.

പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ലിറ്റര്‍ മദ്യമാണ് പൊലീസ് പിടികൂടിയത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പൂക്കോട്ടുംപാടം എസ്.ഐ പി.വിഷ്ണു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.നിബിന്‍ദാസ്, എ.പി.അന്‍സാര്‍, ടി.വിനീഷ്, ജോണ്‍വര്‍ ഇതിന് പുറമെ അഞ്ച് കിലോ കഞ്ചാവുസഹിതം യുവാവിനെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന മാഫിയാ സംഘത്തിലെ തലവനെയാണ് അഞ്ച് കിലോ കഞ്ചാവ് സഹിതം മലപ്പുറം റേയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സുരേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

Raman

മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം മഞ്ചേരിതൊടിയില്‍ മുഹമ്മദീസയുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (28) നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. തമിഴ്‌നാട്, കമ്പം , തേനി ഭാഗങ്ങളില്‍ നിന്ന് ബസ് മാര്‍ണ്മമാണ് പ്രതി ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. അറസ്റ്റിലായ അബ്ദുല്‍ ലത്തീഫ് മുന്‍ എന്‍ഡിപിഎസ് കേസിലെ പ്രതിയാണ്. മലപ്പുറം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സുരേഷ്‌കുമാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി രാധാകൃഷ്ണന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയകൃഷ്ണന്‍, കൃഷ്ണന്‍ മരുതാടന്‍, ബാബുരാജന്‍. ഷംസുദ്ദീന്‍, ധനേഷ്, സജീഷ്, ശശീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. റംസാന്‍ കാലം കഴിഞ്ഞ സമയമായതിനാല്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ഈ കേസില്‍ കൂടുതല്‍ പ്രതികളെ കുറിച്ചുള്ള അനേ്വഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുമെന്നും അസി. എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

Malappuram
English summary
Malappuram Local News about liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X