തുര്‍ക്കിയിലെ അക്കാദമിക് കോണ്‍ഫ്രന്‍സിലേക്ക് മലപ്പുറത്തുകാരന്‍: ഇന്ത്യയുടെ പ്രതിനിധി റോഷന്‍
മലപ്പുറം: തുര്‍ക്കി തലസ്ഥാനമായ ഇസ്താംമ്പൂളിലെ ഇബ്‌നു ഖല്‍ദൂന്‍ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന അകാദമിക്ക് കോണ്‍ഫ്രന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് മുഹമ്മദ് റോഷന്‍ നൂറാനി പങ്കെടുക്കും. ഇബ്‌നു ഖല്‍ദൂന്‍ യൂനിവേഴ്‌സിറ്റിക്കു കീഴിലെ ഇഹ്‌സാന്‍ ഫൗണ്ടേഷനാണ് ഇസ്ലാമും അധുനികയും എന്നവിഷയത്തില്‍ കോണ്‍ഫ്രന്‍സും വര്‍ക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നത്.
നാല്‍പതോളം രാജ്യങ്ങളില്‍ നിന്ന് അക്കാദമിക്കുകളും പ്രഫഷണലുകളും പങ്കെടുക്കും. ഓട്ടോമാന്‍ ചരിത്ര നഗരങ്ങളായ ഇസ്താംമ്പൂള്‍, ബുര്‍സ, അബാന്‍ഡ് തുടങ്ങിയ വ്യത്യസ്ത സ്ഥലങ്ങളിലായി കോണ്‍ഫ്രന്‍സ് ഒരുമാസത്തോളം നീണ്ടു നില്‍ക്കും. മദ്രാസ് ഐ.ഐ.ടിയില്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപാര്‍ടുമെന്റിനു കീഴില്‍ സോഷ്യോളജി ഓഫ് റിലീജിയണില്‍ പി.എച്ച്.ഡി റിസേര്‍ച്ച് വിദ്യാര്‍ഥിയാണ് റോഷന്‍ നൂറാനി. കഴിഞ്ഞ മെയ് മാസത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ അകാദമിക്ക് സെമിനാറിലും റോഷന്‍ നൂറാനി പ്രബന്ധം അവതരിപ്പിച്ചിരുന്നു. ആക്കോട് ചെണ്ണയില്‍ പള്ളിയാളി പരേതനായ അബൂബക്കര്‍-സഫിയ ദമ്പധികളുടെ മകനാണ് മര്‍ക്കസ് പൂര്‍വ്വ വിദ്യാര്‍ഥിയായ റോഷന്‍ നൂറാനി.

തുര്‍ക്കി തലസ്ഥാനമായ ഇസ്താംമ്പൂളിലെ ഇബ്‌നു ഖല്‍ദൂന്‍ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന അകാദമിക്ക് കോണ്‍ഫ്രന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് മുഹമ്മദ് റോഷന്‍ നൂറാനി പങ്കെടുക്കുന്ന സന്തോഷത്തിലാണ് മര്‍ക്കസ് ഭാരവാഹികളും. തങ്ങളുടെ പൂര്‍വ വിദ്യാര്‍ഥിക്ക് ലഭിച്ച ഈ അവസരത്തിന് അതീവ സന്തോഷമുണ്ടെന്ന് മര്‍ക്കസ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications