പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍വരാനിരിക്കെ മലപ്പുറം സ്വദേശി മരിച്ചു: അബുദാബിയില്‍ കുഴഞ്ഞുവീണു!
മലപ്പുറം: മലപ്പുറം പുത്തനത്താണി സ്വദേശിയായ പ്രവാസി നാളെ നാട്ടിലേക്കു മടങ്ങാനിരിക്കെ അബുദാബിയില്‍വെച്ച് കുഴഞ്ഞു വീണ് മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ പുത്തനത്താണി ചെലൂരിലെ മൂസ്സ കൊളത്തുവാടന്‍ (64)മരണപ്പെട്ടത്. ബനിയാസിലെ ഒരു കടയില്‍ ഏറെ കാലം ജോലി ചെയ്ത മുസ്സ നാട്ടില്‍ നിന്ന് ഈയിടെയാണ് തിരിച്ചെത്തിയത്.
ബനിയാസിലെ ഒരു മാര്‍ക്കറ്റില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിച്ച് നാളെ നാട്ടിലേക്ക് പോവാനിരിക്കെ മരണം മറ്റുള്ളവര്‍ക്ക് വിശ്വസിക്കാനായില്ല.കെ എം സി സി യുടെ സജീവ പ്രവര്‍ത്തകനാണ്. സുബൈദയാണ് ഭാര്യ. റഷീദ്, സമീറ, റംസിയ, ശബീല, ശമീമ, എന്നിവര്‍ മക്കളാണ്. അബുദാബി ശെയ്ഖ് ഖലീഫ ആശുപത്രിയിലുള്ള മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി നാട്ടില്‍ കൊണ്ടു പോകും. ഭാര്യ സഹോദരന്‍ ജസീല്‍ മയ്യത്തിനെ അനുഗമിക്കും.

ഭാര്യാസഹോദരനും അബൂദാബിയില്‍തന്നെയാണ് ജോലിചെയ്യുന്നത്. ഏറെ പ്രതീക്ഷകളോടെയാണു നാട്ടിലേക്കുപോകാനൊരുങ്ങുന്നതെന്നു 64 വയസ്സുകാരനായ മൂസ്സ കൊളത്തുവാടന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്ന് പറയുന്നു. ബനിയാസിലെ ഒരു കടയില്‍ ഏറെ കാലം ജോലി ചെയ്ത മുസ്സ നാട്ടില്‍ നിന്ന് ഈയിടെയാണ് തിരിച്ചെത്തിയത്. ഏറെക്കാലം പ്രവാസിയായ ജോലി ചെയ്ത ഈ അറുപത്തിനാലുകാരന് നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കാനുള്ള അവസരം പോലും ലഭിക്കാത്തത് പ്രവാസികളെ കണ്ണീരിലാഴ്ത്തി.
ഇവിടുത്തെതന്നെ ഒരു മാര്‍ക്കറ്റില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. നാട്ടിലേക്കുപോകുന്നതിനുള്ള സാധനങ്ങളെല്ലാം പാക്ക്‌ചെയ്യുകയും സുഹൃത്തുകളോട് യാത്രപറയുകയും തിരക്കിലായിരുന്നു. നാളെ നാട്ടിലേക്ക് പോവാനിരിക്കെ മരണം എല്ലാവരിലും നൊമ്പരമുളവാക്കി. പ്രവാസി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.












Click it and Unblock the Notifications