Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവെത്തിക്കുന്നത് മലയാളി!! വിതരണം ചെയ്യുന്ന ലോറി ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റ് പിടിയില്‍. മലയോരമേഖലയായ കരുവാരകുണ്ട്, കാളികാവ്, എടത്തനാട്ടുകര എന്നിവിടങ്ങളിലെ യുവാക്കളേയും വിദ്യാര്‍ത്ഥികളേയും ലക്ഷ്യമിട്ട് ചില്ലറ വില്‍പനക്കാര്‍ക്കായി വിതരണം ചെയ്യുന്നതിന് എത്തിച്ചതാണന്ന് പോലീസ് പറഞ്ഞു. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര നാലുകണ്ടം സ്വദേശിയായ ചേറിയാടന്‍ വീട്ടില്‍ ഷാനവാസിനെയാണ് ഇന്നലെ ഉച്ചയോട്കൂടി കരിങ്കന്തോണിയില്‍ നിന്നും കഞ്ചാവുമായി കരുവാരകുണ്ട് സബ് ഇന്‍സ്‌പെക്ടര്‍ പി.ജ്യോതീന്ദ്രകുമാറും സംഘവും പിടികൂടിയത്.


കരുവാരകുണ്ട് മേഖലയില്‍വിതരണം നടത്തിവരുന്ന ചെറുകിട കച്ചവടക്കാരായ ചിലരില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രദീഷ്‌കുമാര്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡി വൈ എസ് പി, എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ganjacase

വ്യപകമായി ഈ മേഖലകളില്‍ കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കരുവാരകുണ്ട് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ലോറി ഡ്രൈവറായ പ്രതി എടത്തനാട്ടുകര ഭാഗങ്ങളില്‍ നാളുകളായി ചില്ലറ വില്‍പന നടത്തിവരികയാണ്. തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുളള വന്‍കിട കച്ചവടക്കാരില്‍ നിന്നും ബൈക്കുകളിലും മറ്റുംപോയി രണ്ടരക്കിലോ ഉള്‍കൊളളുന്ന ഒന്നു മുതല്‍ അഞ്ച് വരെയുളള പാര്‍സലുകള്‍ മൊത്തമായും വാങ്ങി 250 ഗ്രാം, 500 ഗ്രാം, 1 കിലോഗ്രാം എന്ന നിരക്കിലും പ്രാദേശിക കച്ചവടക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അമിത വില ഈടാക്കി വിതരണം ചെയ്തു വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി.

പ്രതിയെ ചോദ്യം ചെയ്തതില്‍ ഒട്ടേറെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാപോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. യുവാക്കളുടെ ബുദ്ധിശക്തിയേയും സര്‍ഗ്ഗ ശക്തിയേയും ആരോഗ്യത്തേയും ഗുരുതരമായി ബാധിക്കുന്ന വിപത്താണ് കഞ്ചാവ്. വന്‍മാഫിയ തന്നെ ഈ മേഖലയില്‍ പ്രവൃത്തിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ക്വിന്റ ലോളം കഞ്ചാവ് കരുവാരകുണ്ട് പോലീസ് പിടികൂടിയിട്ടുണ്ട്. കരുവാരകുണ്ട് എസ്.ഐ പി.ജ്യോതീന്ദ്രകുമാറിനെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സൊബാസ്റ്റ്യന്‍ രാജേഷ്, രാമചന്ദ്രന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ , അജീഷ്, രാജ്‌മോഹന്‍, സുധീഷ്, അരുണ്‍,മുബശ്ശിര്‍ തുടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+