മുംബെയില്‍ കെട്ടിടം തകര്‍ന്നുവീണ് മലപ്പുറം സ്വദേശി മരിച്ചു: അപകടം ഉറങ്ങിക്കിടക്കുമ്പോള്‍!
മലപ്പുറം: മുംബെയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന്‌വീണ് മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ പൊന്മായിത്തറ പുത്തലതൊടി ഷൈജു(28)വാണ് മരിച്ചത്. മുംബൈയിലെ ബീവണ്ടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു ഷൈജുവിന്റെ മേല്‍ വീഴുകയായിരുന്നു. പത്തുവര്‍ഷമായി മുംബെയിലാണ് ഷൈജു. ഷൈജു ഉറങ്ങൂന്നതിനിടെയാണു സ്ലാബ് ശരീരത്തിലേക്ക് വീണതെന്നാണ് പറയുന്നത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. ഷൈജു ഉറങ്ങുകയായിരുന്നുവെന്നും ഇതിനിടയില്‍ ശബ്ദംകേട്ട് ഓടിവന്നപ്പോഴാണ് അപകടം ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് മൊഴി. നാട്ടിലുള്ള സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മരണവാര്‍ത്ത വിശ്വസിക്കാനായിട്ടില്ല.

പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ പൊന്മായിത്തറ പുത്തലതൊടി ദാസന്‍-സരസ്വതി ദമ്പതിമാരുടെ മകനാണ്. പത്തുവര്‍ഷമായി മുംബെയില്‍ താമസമാക്കിയ ഷൈജിവിന് അവിടെ നല്ലൊരു സൗഹൃദ വലയംതന്നെയുണ്ടെന്ന് പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹം ഇന്നുരാവിലെയോടെ നാട്ടിലെത്തിച്ച് പകല്‍ ഒമ്പതുമണിയോടെ സംസ്‌ക്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍:ഷിജു,ഷൈമ.












Click it and Unblock the Notifications