Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസ്റ്റ് ഹോമില്‍ റൂമെടുത്തയാള്‍ മുറിയിലെ ടിവിയും മോഷ്ടിച്ച് കടന്നു: സംഭവം തിരൂരില്‍!

മലപ്പുറം: തിരൂരിലെ ടൂറിസ്റ്റ് ഹോമില്‍മുറിയെടുത്ത ആള്‍ റൂമിലുണ്ടാ യിരുന്ന 38 ഇഞ്ച് ടി.വി.യുമെടുത്ത് മുങ്ങി. തിരൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമുള്ള തിരൂര്‍ ടൂറിസ്റ്റ് ഹോമിലായിരുന്നു സംഭവം.21 നാണ് മനീഷ് കുമാര്‍. പടിഞ്ഞാറേ പറമ്പ്. പി.ഓ വാരണം ചേര്‍ത്തല എന്ന മേല്‍വിലാസത്തില്‍ റൂം എടുത്തത്. മുറിയില്‍ ലൈറ്റുണ്ടായിരുന്നതിനാല്‍ ആള്‍ അകത്തുണ്ടാവുമെന്നാണ് കരുതിയത്.

സംശയം തോന്നി ഇന്നലെ നോക്കിയപ്പോഴാണ് ആളില്ലെന്നു മനസ്സിലായത്. ടി.വി.സ്റ്റാന്റോ ടെ യാണ് എടുത്തു കൊണ്ടു പോയത്. സി.സി.ടി.വി.പരിശോധിച്ചപ്പോള്‍ 23 ന് ഇയാള്‍ ഭാരമുള്ള ബാഗുമായി മുറി പൂട്ടി പുറത്തു പോകുന്ന ദൃശ്യമുണ്ട്. 20000 രൂപ വിലവരുന്ന ടിവിയാണ് അടിച്ചുമാറ്റിയത്.

tvrobbery

ഇയാള്‍ ടൂറിസ്റ്റ് ഹോമില്‍ നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സ് പകര്‍പ്പ് വ്യാജമാണെന്ന് സംശയിക്കുന്നു. ടൂറസിറ്റ് ഹോം ജീവനക്കാരന് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ നല്‍കിയത് ഒരുഭാഗത്ത് മാത്രം വിവരങ്ങള്‍ അടങ്ങിയ കാര്‍ഡായിരുന്നുവെന്ന് പറയുന്നു.

വ്യാഴാഴ്ച്ച ഇയാള്‍ ടൂറിസ്റ്റ് ഹോമിലേക്ക് വരുന്നതും ജീവനക്കാരനൊപ്പം മുറിയില്‍ പ്രവേശിക്കുന്നതും ശനിയാഴ്ച്ച രാവിലെ വലിയ കവറുമായി പുറത്തുവരുന്നതും റിസപ്ഷന്‍ കൗണ്ടറിന് സമീപത്തിലൂടെ തിടുക്കത്തില്‍ കടന്നുപോകുന്നതും സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+