Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിന് വിളഭൂമി പാറക്കെട്ടുകളായി, തോട്ടത്തിലെ 40 തൊഴിലാളികള്‍ ഒറ്റപ്പെട്ടു!

മലപ്പുറം: മലയോരമേഖലയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏക്കര്‍കണക്കിന് വിളഭുമികള്‍ പാറക്കെട്ടുകളായിമാറി. കരുവാരകുണ്ട് കല്‍കുണ്ട് മലയോരത്ത് വീണ്ടും ഉരുള്‍പൊട്ടിയത് മലയോരവാസികളെ ഭീതിയിലാക്കി. ചൊവ്വാഴ്ച ഉച്ചയോടെ കല്‍ കുണ്ടിന്റെ വനാതിര്‍ത്തി ഫകളിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇതേ തുടര്‍ന്ന് വന്‍ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ആളപായമില്ല.ഒലിപുഴയുടെ തീരപ്രദേശങ്ങളിലുള്ള വീടുകളൊന്നാകെ വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞയാഴ്ച മലയോരത്തനുഭവപ്പെട്ട ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെ ജനങ്ങളെ കരുവാരകുണ്ട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പാലം വെള്ളത്തിലായി

പാലം വെള്ളത്തിലായി

മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് പാലം വെള്ളത്തിലായി, മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടത്തിലെ നാല്‍പ്പതോളം തൊഴിലാളികള്‍ ഒറ്റപ്പെട്ടു. മൂന്നര മണിക്കൂറിന്‌ശേഷം അഗ്നിശമനസേനയെത്തിയാണ് തൊഴിലാളികളെ രക്ഷപെടുത്തിയത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്‍ പയ്യാനിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്.

പുഴയുടെ പാലത്തിന് മുകളില്‍ ഒന്നര മിറ്ററിലേറെ ഉയരത്തില്‍ വെള്ളം പൊങ്ങിയതോടെ തലപ്പാലി ഭാഗത്ത് രാവിലെ ജോലിക്ക് പോയ ഫെന്‍സിംഗ് തൊഴിലാളികളും, മറ്റ് തൊഴിലാളികളുമടക്കം മുപ്പത്തിയേഴ് പേര്‍ ഒറ്റപ്പെട്ടത്. ഇവര്‍ക്ക് പുറമെ വാണയംപുഴ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തിലെ തൊഴിലാളികളും, വിത്തുകൃഷിത്തോട്ടത്തില്‍ പുല്ല് അരിയാന്‍ പോയ പ്രദേശവാസികളായ ചിലരും തലപ്പാലി ഭാഗത്ത് ഒറ്റപ്പെടുകയായിരുന്നു.

നാല്‍പ്പതോളം തൊഴിലാളികള്‍ ഒറ്റപ്പെട്ടു

നാല്‍പ്പതോളം തൊഴിലാളികള്‍ ഒറ്റപ്പെട്ടു

വൈകുന്നേരമായപ്പോഴേക്കും വെള്ളപ്പാച്ചിലില്‍ നേരിയ കുറവ് വന്നു. നാലരയോടെ നിലമ്പൂലില്‍ നിന്നുള്ള അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി വടങ്ങള്‍ ഉപയോഗിച്ച് തൊഴിലാളികളെയും മറ്റുള്ളവരെയും രക്ഷപെടുത്തുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് അന്തര്‍ സംസ്ഥാന പാതയായ കെ.എന്‍.ജി റോഡ് നാടുകാണിച്ചുരത്തില്‍ മലയിടിച്ചിലുണ്ടായി.

ഒന്നാം വളവിന് മുകളിലായിട്ടാണ് മലയിടിച്ചില്‍ ഉണ്ടായത്. മേഖലയിലെ പുഴകളെല്ലാംതന്നെ നിറഞ്ഞെഴുകുകയാണ്. മുപ്പിനി, മുട്ടിക്കടവ് കോസ് വേകള്‍ക്ക് മുകളിലൂടെയാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. ചാലിയാര്‍ പുഴയും നിറഞ്ഞൊഴുകുകയാണ്. കേരള, വയനാട്, തമിഴ്‌നാട് അതിര്‍ത്തി വനമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്ന് പറയപ്പെടുന്നു.

ആഢ്യന്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

ആഢ്യന്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

ആഢ്യന്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയുടെ നിഴലില്‍. പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കനത്ത മഴയില്‍ മൂന്നാം വട്ടമാണ് ആഡ്യന്‍പാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്.തിങ്കളാഴ്ച്ച ഉരുള്‍പൊട്ടല്‍ ഉണ്ടായ തേന്‍പാറയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഉരുള്‍പൊട്ടിയത്. കഴിഞ്ഞ എട്ടിനും ഉരുള്‍പൊട്ടിയിരുന്നു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴയില്‍ മലവെള്ളപാച്ചില്‍ ഉണ്ടായി. നമ്പൂരിപ്പൊട്ടിയില്‍ നിന്ന് എരുമമുണ്ട ഭാഗത്തേക്കും എരുമമുണ്ടയില്‍ നിന്ന് അകമ്പാടത്തേക്കും വാഹനങ്ങള്‍ കടന്നു പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആദ്ധ്യന്‍പാറക്ക് മുകളില്‍ ഉരുള്‍പൊട്ടല്‍ തുടരുന്നത് മുട്ടിയേല്‍, പെരുമ്പത്തൂര്‍ മേഖലകളിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മഴ കനത്താല്‍ ഉരുള്‍പൊട്ടല്‍ വീണ്ടും ഉണ്ടാകുമെന്ന് ജിയോളജി വിഭാഗവും പറയുന്നു.

കേരളത്തിന് കൈത്താങ്ങാകാം

കേരളത്തിന് കൈത്താങ്ങാകാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+