മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

132 യുവ പണ്ഡിതര്‍ക്ക് മൗലവി അല്‍ഫാളിലി ബിരുദം നല്‍കി, സിഎം മര്‍കസ് സനദ് ദാന സമ്മേളനം സമാപിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: തെന്നല സിഎം മര്‍കസ് പതിനൊന്നാം സനദ് ദാന സംഗമത്തിന് പ്രൗഢോജ്ജ്വല സമാപനം. സി.എം. മര്‍കസ് കാമ്പസില്‍ രാവിലെ 9 ന് തുടങ്ങിയ പ്രോഗ്രാമില്‍ വ്യത്യസ്ത പരിപാടികള്‍ നടന്നു. ഇസ്ലാമിക് വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി സാമൂഹ്യ സേവനത്തിനിറങ്ങുന്ന 132 യുവ പണ്ഡിതര്‍ക്ക് മൗലവി അല്‍ഫാളിലി ബിരുദം നല്‍കി. അന്‍പത് വര്‍ഷത്തിലേറെയായി ഇസ്ലാമിക അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാരുടെ നേതൃത്വത്തിലാണ് ഇവിടെ മതവിദ്യാഭ്യാസം നടക്കുന്നത്.

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ മുഹ്യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ സ്ഥാനവസ്ത്ര വിതരണം നിര്‍വ്വഹിച്ചു. സനദ്ദാനത്തിന് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി.

Kanthapuram

ബിരുദ പരീക്ഷയില്‍ മുഹമ്മദ് ഹുദൈഫ് അല്‍ ഫാളിലിയും ടി.കെ. ഹൈദരലി അല്‍ ഫാളിലിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പൂര്‍വ്വ വദ്യാര്‍ത്ഥി സംഘടനയായ അല്‍ ഖിദ്മത്തുസ്സന്നിയ്യ സംഗമവും വാര്‍ഷിക ജനറല്‍ ബോഡിയും പരിപാടിയില്‍ നടന്നു.

അബ്ദു ഉസ്താദ് താനാളൂര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബൂഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് കെ.എസ്.കെ ഹൈദ്രോസ് തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി മൂച്ചിക്കല്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് റഹ്മാന്‍ ബുഖാരി കടലുണ്ടി, ചാപ്പനങ്ങാടിഇസ്മായില്‍ മുസ്ലിയാര്‍, ഇബ്രാഹീം ബഖവി മേല്‍മുറി, അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി, അബ്ദുല്ല കുട്ടി മഖ്ദൂമി, കെ വി അബൂബക്കര്‍ സഖാഫി തെന്നല, മുഹ്യദ്ധീന്‍ ഫാളിലി നാറാത്ത്, ഫാസില്‍ ഫാളിലി ആനക്കര തുടങ്ങിയവര്‍ സംബന്ധിച്ചു. മുസ്തഫ ബാഖവി തെന്നല സ്വാഗതവും ശംസുദ്ദീന്‍ മുസ്ലിയാര്‍ തെയ്യാല നന്ദിയും പറഞ്ഞു.

Malappuram
English summary
Malappuram Local News Markad meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X