മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതു വിദ്യാലയങ്ങളിൽ 3 ലക്ഷം കുട്ടികൾ അധികം; ചരിത്രപരമായ മുന്നേറ്റമെന്ന് സി രവീന്ദ്രനാഥ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: 1990 മുതല്‍ പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു വരുന്ന സാഹചര്യം 27-വര്‍ഷത്തിന് ശേഷം തിരുത്തി പൊതുവിദ്യാലയങ്ങളില്‍ മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍ അധികമായി എത്തിയതായി വിദ്യാഭ്യാസ മന്ത്രി പ്രഫ-സി രവിന്ദ്രനാഥ് പറഞ്ഞു. താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈടെക്ക് പ്രവര്‍ത്തി ഉല്‍ഘാടനവും താനൂര്‍ നിയോജക മണ്ഡലം അക്കാദമിക്ക് മസ്റ്റര്‍ പ്ലാ9 സമര്‍പ്പണവും ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി.

നാട്ടുകാര്‍, രക്ഷിതാക്കള്‍, അദ്യാപകര്‍ എല്ലാവരും ഒത്തോരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഇതുപ്പെലെയുള്ള നാടിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.തെക്കന്‍ മേഘലയില്‍ പ്ലസ് വണ്ണിന് സീറ്റ് ഒഴിഞ്ഞു കിടക്കുബോള്‍ മലബാര്‍ ഭാഗത്ത് പ്രതിസന്ധി പരിഹരിക്കാന്‍ തെക്കന്‍ മേഘലയിലെ ഒഴിവുള്ള സീറ്റുകള്‍ മലബാര്‍ ഭാഗത്ത് സൗകര്യമുള്ള സ്‌കൂളിന് നല്‍കുവാന്‍ സര്‍ക്കാര്‍ തിരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. തെക്കന്‍ മേഘലയില്‍ കഴിഞ്ഞ വര്‍ഷം 42000 സീറ്റുകള്‍ ഒഴിവുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ.അദ്ക്ഷത വഹിച്ചു.

Raveendranath

ഇതോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടൂ പീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആധരിച്ചു. താനൂര്‍ നഗരസഭ ചേയര്‍ പേഴസണ്‍ സി.കെ.സുബൈദ, താനാളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.മുജൂബ് ഹാജി, രാധ മാബറ്റ, പി.എസ്.സഹദേവ9, ശ്രീജ സത്യാനന്ദ9, വി.അബ്ദുറസാഖ്, ഡി.ഇ.ഒ.അജിതകുമാരി,എ.ഇ.ഒ.വി.സി.ഗോപാലകൃഷ്ണന്‍, ജോര്‍ജ് കുട്ടി, ബാലകൃഷ്ണന്‍ ചുള്ളിയത്ത്, പി.എ.മുസ്തഫ, ബേബി സുരേഷ്, ഇ.ജയന്‍, കെ.ജനചന്ദ്രന്‍, ഒ.രാജ9, കുഞ്ഞുമിനടത്തൂര്‍,എന്നിവര്‍ സംസാരിച്ചു.പ്രി9സിപ്പാള്‍ റോയിചന്‍ ഡേമന്ക്ക് സ്വാഗതവും,എച്ച്.എം.ദാക്ഷായണി നന്ദിയും പറഞ്ഞു.

Malappuram
English summary
Malappuram Local News: C Raveendranath's comments on education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X